ഏറ്റവും പുതിയ ചിത്രം ശകുന്തള ദേവിയിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് നടി വിദ്യാബാലന്‍. ശകുന്തള എന്ന വ്യക്തിയില്‍ തന്നെ ആകര്‍ഷിച്ച പ്രധാന ഘടകം വിദ്യ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.
‘ഞാന്‍ എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്താണ് ജീവിക്കുന്നത്. അത് തന്നെയാണ് ശകുന്തള ദേവിയിലും എനിക്ക് കാണാന്‍ കഴിഞ്ഞത്-വിദ്യാ ബാലന്‍. ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യയുടെ ഈ മറുപടി.
അമ്പതുകളിലും എഴുപതുകളിലും തന്റെ സ്വപ്‌നങ്ങള്‍ക്കും ഇഷ്ടങ്ങളുമായി ജീവിക്കാന്‍ ശകുന്തള ദേവിക്ക് കഴിഞ്ഞു. അക്കാലത്ത് അവര്‍ക്ക് അത് സാധിച്ചെങ്കില്‍ ഇന്നത്തെക്കാലത്ത് യാതൊരു തടസ്സവുമില്ലാതെ നമുക്കും നമ്മുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയണം. എല്ലാ സ്ത്രീകള്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയണം- വിദ്യ പറഞ്ഞു.
അതേസമയം ബോളിവുഡില്‍ സ്ത്രീപക്ഷ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതകളെപ്പറ്റിയും വിദ്യ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ് കുറച്ചു കാലങ്ങളായി താന്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ സ്ത്രീപക്ഷ സിനിമകള്‍ തന്നെയാണ്.
അത്തരം സിനിമകളില്‍ തനിക്ക് മുന്‍തൂക്കം ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരു സാധാരണ കൊമേഴ്‌സ്യല്‍ സിനികളെ സംബന്ധിച്ചിടത്തോളം ഒരു നടന് ലഭിക്കുന്ന പ്രതിഫലത്തുകയും, അതേ ചിത്രത്തിലെ നായികയ്ക്ക് ലഭിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്.
ഇപ്പോഴും ഇത്തരം വ്യത്യാസങ്ങള്‍ ചലച്ചിത്ര മേഖലയില്‍ ഉണ്ടെങ്കിലും മുമ്പത്തേക്കാള്‍ ഒരുപാട് ദൂരം മുന്നിലേക്ക് എത്തിയിരിക്കുകയാണ് സിനിമ മേഖലയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സിനിമമേഖലയില്‍ പിന്നണിയിലും സാങ്കേതിക രംഗത്തേത്തക്കും സ്ത്രീകള്‍ ധാരാളമായി എത്തുന്നതിനെ വിദ്യ അഭിനന്ദിച്ചു. തന്റെ പുതിയ ചിത്രമായ ശകുന്തള ദേവിയിലെ സംവിധായകയടക്കം ഭൂരിപക്ഷം അണിയറ പ്രവര്‍ത്തകരും സ്ത്രീകളാണ് എന്നും അവര്‍ പറഞ്ഞു.
ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെട്ട ഗണിത ശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
വിദ്യാ ബാലന്‍ നിറഞ്ഞാടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വന്‍ജനപ്രീതിയാണ് നേടിയിരിക്കുന്നത്.
പുതിയ ഹെയര്‍സ്‌റ്റൈലിലും ലുക്കിലുമാണ് വിദ്യ സിനിമയില്‍ എത്തുന്നത്.
അനു മേനോന്‍ ആണ് ശകുന്തളാ ദേവിയുടെ ജീവിത കഥ പ്രമേയമാക്കി ചിത്രം ഒരുക്കുന്നത്. ശകുന്തള ദേവിയുടെ കഥാപാത്രം ആകുന്നതിന് രൂപത്തിലും ഭാവത്തിലും ഒക്കെ വിദ്യാ ബാലന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.