| Tuesday, 19th November 2024, 9:19 pm

ആ നടനോട് മാത്രമാണ് ഒരുപാട് കാലം ക്രഷ് തോന്നിയിട്ടുള്ളത്: വിദ്യ ബാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. മലയാളത്തിലെ ആദ്യചിത്രം മുടങ്ങിയതിന് ശേഷം ബോളിവുഡിലേക്ക് ചുവടുവെച്ച വിദ്യ പിന്നീട് വളരെ പെട്ടെന്ന് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കുയര്‍ന്നു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡും വളരെ ചെറിയ സമയം കൊണ്ട് വിദ്യ തന്റെ പേരിലാക്കി.

തനിക്ക് ക്രഷ് തോന്നിയ ആര്‍ട്ടിസ്റ്റുകളെപ്പറ്റി സംസാരിക്കുകയാണ് വിദ്യ ബാലന്‍. നടിമാരില്‍ തന്റെ എക്കാലത്തെയും ക്രഷ് മാധുരി ദീക്ഷിത്താണെന്ന് വിദ്യ ബാലന്‍ പറഞ്ഞു. നടന്മാരുടെ കാര്യത്തില്‍ കുട്ടിക്കാലം മുതല്‍ക്ക് തനിക്ക് വല്ലാത്ത ആവേശം തോന്നിയിട്ടുള്ള നടന്‍ അമിതാഭ് ബച്ചനായിരുന്നെന്നും വളരെ ചെറിയ പ്രായത്തില്‍ അമിതാഭ് ബച്ചന്റെ സിനിമകള്‍ ടി.വിയില്‍ വരുമ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ഇരുന്ന് കാണുമായിരുന്നെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.

സാരാ സമാന, ഹസീനോം കാ ദീവാന എന്നീ സിനിമകള്‍ ടി.വിയില്‍ വരാത്ത സമയത്ത് വല്ലാത്ത അവസ്ഥയായിരുന്നെന്നും വിദ്യ ബാലന്‍ പറഞ്ഞു. അതിനെ ക്രഷ് എന്നൊന്നും വിളിക്കാന്‍ തനിക്ക് തോന്നിയില്ലെന്നും ജീവിതത്തില്‍ ഒരുപാട് കാലം ക്രഷ് തോന്നിയ നടന്‍ ഷാരൂഖ് ഖാനാണെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് ബബിളിനോട് സംസാരിക്കുകയായിരുന്നു വിദ്യ ബാലന്‍.

‘എനിക്ക് ക്രഷ് തോന്നിയിട്ടുള്ള ആള്‍ മാധുരി ദീക്ഷിത്താണ്. നടിമാരുടെ കാര്യമെടുത്താലാണ് മാധുരിയുടെ പേര് മനസില്‍ വരിക. നടന്മാരുടെ കാര്യത്തില്‍ ക്രഷ് എന്ന് പറയാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ടായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ ടി.വിയില്‍ അമിതാാഭ് ബച്ചന്റെ സിനിമകള്‍ വരുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

സാരാ സമാനാ, ഹസീനോം കാ ദീവാന തുടങ്ങിയ സിനിമകള്‍ ടി.വിയില്‍ വരില്ലെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഭക്ഷണം പോലും കഴിക്കാതെ ഇരുന്നിട്ടുണ്ട്. ക്രഷ് എന്ന് പറയാനായിട്ട് ഷാരൂഖ് ഖാന്‍ മാത്രമാണ് ഉള്ളത്. അയാളോട് മാത്രമായിരുന്നു എനിക്ക് ഒരുപാട് കാലം ക്രഷ് തോന്നിയിട്ടുള്ളത്,’ വിദ്യ ബാലന്‍ പറയുന്നു.

Content Highlight: Vidya Balan saying Shah Rukh Khan was her longest crush

We use cookies to give you the best possible experience. Learn more