| Thursday, 12th January 2017, 10:54 am

കമലിന്റെ സിനിമയില്‍ കമല സുരയ്യയെ അവതരിപ്പിക്കാനില്ലെന്ന് വിദ്യാബാലന്‍: കാരണം അഭിപ്രായ ഭിന്നതകളെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


സംഘപരിവാര്‍ സംഘടനകളും താനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാവാം വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്ന് കമല്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥ പറയുന്ന ആമി എന്ന കമല്‍ ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ പിന്മാറി. വിദ്യയുടെ വക്താവ് ഔദ്യോഗികമായി ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

സംഘപരിവാര്‍ സംഘടനകളും താനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാവാം വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്ന് കമല്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ധീരമായും എഴുത്തുകൊണ്ടും നിലപാടുകൊണ്ടും ശ്രദ്ധനേടിയ കമലയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ തുടക്കത്തില്‍ ഏറെ താല്‍പര്യം കാട്ടിയ ആളാണ് വിദ്യാബാലനെന്ന് കമല്‍ പറയുന്നു. എന്നാല്‍ ചില അസൗകര്യങ്ങള്‍ പറഞ്ഞ് വിദ്യ രണ്ടുതവണ ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ മാറ്റി.


Must Read:മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ഉത്തരവിട്ട വിവരാവകാശ കമ്മീഷണറെ പുറത്താക്കി: പുറത്തായത് ഉത്തരവ് വന്ന് രണ്ട് ദിവസത്തിനുള്ളില്‍


കേരളത്തിലെ സിനിമാ സമരം കാരണമാണ് ആമിയുടെ ഷൂട്ടിങ് നീണ്ടുപോകുന്നതെന്നായിരുന്നു വിദ്യയുടെ ഡയറക്ടറുടെ വിശദീകരണം. എന്നാല്‍ വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ച കാര്യം വിദ്യയുടെ ഔദ്യോഗിക വക്താവ് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

“വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ ഭിന്നതകളാണ് പിന്മാറ്റത്തിന് കാരണം” എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. വിദ്യയ്ക്ക് കമലിനോട് ഏറെ ബഹുമാനമുണ്ടെന്നും വളരെ മാന്യമായ രീതിയിലാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറാനുള്ള കാരണം സംഘപരിവാര്‍ സംഘടനകളും താനും തമ്മില്‍ നിലവിലുള്ള പ്രശ്‌നങ്ങളാവാമെന്ന സൂചനയാണ് കമല്‍ നല്‍കുന്നത്.

“എനിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവു നല്‍കാനാവില്ല. പക്ഷെ ഈ രണ്ടുവിഷയങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനാവില്ല.” എന്നാണ് കമല്‍ പറഞ്ഞത്.

നരേന്ദ്രമോദിയുടെ നിലപാടുകളെ എതിര്‍ക്കുന്ന കമലിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് വിദ്യാബാലന്‍ ചിത്രം ഉപേക്ഷിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാര്‍ പരസ്യങ്ങളിലെ സ്ഥിരം സാന്നിധ്യമായ വിദ്യാബാലന് “ദേശദ്രോഹി”എന്ന് സംഘപരിവാര്‍ സംഘടനകള്‍ മുദ്രകുത്തിയ കമലിനൊപ്പം വര്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ വിദ്യയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമില്ലെന്നും രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളുടെ പേരിലല്ല വിദ്യ ഈ ചിത്രം ഉപേക്ഷിച്ചതെന്നും പറഞ്ഞാണ് വിദ്യയുമായി അടുത്ത വൃത്തങ്ങള്‍ ഇത്തരം ആരോപണങ്ങളെ തള്ളിയത്.


Must Read:മോദി വെറും എലിയായി ഗുജറാത്തിലെ മാളത്തില്‍ ഒതുങ്ങുന്ന കാലം വിദൂരമല്ല: മോദിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ എം.പി


ദേശീയഗാനത്തെ കമല്‍ അപമാനിച്ചു എന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ കമലിനെതിരെ രംഗത്തെത്തിയത്. കമലിനെ അധിക്ഷേപിക്കുന്ന സമീപനമാണ് സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ചുവരുന്നത്. കമല്‍ തീവ്രവാദിയാണെന്നും അദ്ദേഹം രാജ്യവിടണമെന്നും അടുത്തിടെ ബി.ജെ.പി പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് കമലിന് ലഭിക്കുന്നത്.

We use cookies to give you the best possible experience. Learn more