| Thursday, 13th February 2020, 5:53 pm

'കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ കാണാതിരിക്കൂ' പാര്‍വതിയടക്കമുള്ളവര്‍ക്ക് മറുപടിയുമായി വിദ്യാ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തെലുങ്കു ചിത്രം അര്‍ജുന്‍ റെഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗ് റീലീസ് ചെയ്തിട്ട് ഒരു വര്‍ഷത്തോടടുക്കാറായെങ്കിലും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രമായ കബീര്‍ സിംഗിന്റെ അപകടകരമായ മാനസിക നിലയെ മാതൃകാപരമായി കാണിക്കുന്നു എന്നാരോപിച്ച് ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ കബീര്‍ സിംഗിനും നടന്‍ ഷാഹിദ് കപൂറിനും പിന്തുണയറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി വിദ്യാബാലന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് വിദ്യ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

കബീര്‍ സിംഗ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാണാതിരിക്കുക എന്നാണ് വിദ്യയുടെ അഭിപ്രായം.

‘ നിങ്ങള്‍ക്ക് കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണ്?

കബീര്‍ സിംഗ് ഒരു അധപതിച്ച സിനിമാണെന്ന് ഒരു വിഭാഗം പറയാനുള്ള കാരണമെന്തെന്ന ചോദ്യത്തിനും വിദ്യ മറുപടി നല്‍കി.

“അവര്‍ക്ക് അധപതനം എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അവര്‍ക്കറിയാമെന്ന് എനിക്ക് തോന്നുന്നില്ല.
ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായം പറയുക എന്നത് ആള്‍ക്കാരുടെ ഒരു ആവശ്യമായിരിക്കുന്നു. അഭിനേതാക്കള്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളിലുമുള്ള നിലപാട് എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ചില സമയത്ത് എന്താണ് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് അഭിനേതാക്കള്‍ക്ക് അറിയുക പോലുമില്ല. എന്തു കൊണ്ടാണ് അവര്‍ ഈ ചോദ്യം കായിക താരങ്ങളോട് ചോദിക്കാത്തത്?”, വിദ്യ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കബീര്‍ സിങിനെയും ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയെയും വിമര്‍ശിച്ചു കൊണ്ട് നടിമാരായ പാര്‍വതി തിരുവോത്ത്, തപ്‌സി പന്നു, സമന്ത അക്കിനേനി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

നടന്‍ വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തിക്കൊണ്ടായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളെ പാര്‍വതി തിരുവോത്ത് വിമര്‍ശിച്ചത്. കബീര്‍ സിംഗ്, അര്‍ജുന്‍ റെഡി എന്നീ സിനിമകള്‍ തെറ്റായ കാര്യത്തെ മഹത്വ വല്‍ക്കരിക്കുന്നെന്നും ഇത്തരം സിനിമകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിക്കില്ല എന്നുമായിരുന്നു പാര്‍വതിയുടെ അഭിപ്രായം.

2019 ജൂലൈയിലാണ് കബീര്‍ സിംഗ് റിലീസ് ചെയ്യുന്നത്. ഷാഹിദ് കപൂറും കെയ്‌റ അദ്വാനിയും ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more