| Monday, 17th May 2021, 2:27 pm

ഫോറസ്റ്റ് ഓഫീസറായി വിദ്യാബാലന്‍; ഷെര്‍നി ഒ.ടി.ടി റിലീസിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം വിദ്യാബാലന്‍ ഫോറസ്റ്റ് ഓഫീസറായി എത്തുന്ന പുതിയ ചിത്രം ഷെര്‍നി ഒ.ടി.ടി റിലീസിന്. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ മാസമാണ് ചിത്രം റിലീസ് ചെയ്യുക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആമസോണ്‍ പ്രൈം റിലീസ് ചെയ്തു. വാക്കി ടോക്കിയും കയ്യില്‍ പിടിച്ച് പുല്ലുകള്‍ക്കിടയില്‍ നില്‍ക്കുന്ന വിദ്യാ ബാലനാണ് പോസ്റ്ററില്‍ ഉള്ളത്.

ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അമിത് മസുര്‍കറാണ് സംവിധാനം ചെയ്യുന്നത്.

ശരത് സക്സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ വിദ്യാബാലന്‍ പ്രധാന വേഷത്തില്‍ എത്തിയ ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതം പറഞ്ഞ ശകുന്തള ദേവിയും ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Vidya Balan as a Forest Officer; New Movie Sherney OTT release in amazon prime

Latest Stories

We use cookies to give you the best possible experience. Learn more