മഹാരാജക്ക് ശേഷം വീണ്ടും വിജയ് സേതുപതി, വെട്രിമാരൻ ചിത്രത്തിന്റെ രണ്ടാംഭാഗം, ഒപ്പം മഞ്ജു വാര്യരും; ഫസ്റ്റ് ലുക്ക്‌
Entertainment
മഹാരാജക്ക് ശേഷം വീണ്ടും വിജയ് സേതുപതി, വെട്രിമാരൻ ചിത്രത്തിന്റെ രണ്ടാംഭാഗം, ഒപ്പം മഞ്ജു വാര്യരും; ഫസ്റ്റ് ലുക്ക്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 17, 06:47 am
Wednesday, 17th July 2024, 12:17 pm

വിജയ് സേതുപതി നായകനായി എത്തിയ മഹാരാജ ഗംഭീര അഭിപ്രായമായിരുന്നു തിയേറ്ററിൽ നേടിയത്. നൂറ് കോടിയോളം കളക്ഷൻ ചിത്രം തിയേറ്ററിൽ നിന്ന് നേടിയിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെയും ഗംഭീര അഭിപ്രായം ചിത്രം നേടുന്നുണ്ട്. ഇപ്പോഴിതാ വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വീട്ടിരിക്കുകയാണ്.

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര വിജയം തിയേറ്ററിൽ കരസ്ഥമാക്കിയ വിടുതലൈ ചിത്രത്തിന് ശേഷം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ പ്രധാന താരങ്ങൾ. ആർ. എസ്. ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം നിർവഹിക്കുന്നത്.

വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കി .

വിടുതലൈ പാർട്ട് 2ന്റെ ഡി.ഓ.പി: ആർ. വേൽരാജ്, കലാസംവിധാനം: ജാക്കി,
എഡിറ്റർ: രാമർ, കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ്: പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വി. എഫ് എക്സ്: ആർ ഹരിഹരസുദൻ, പി.ആർ.ഓ: പ്രതീഷ് ശേഖർ.

 

Content Highlight: Viduthalai Movie Second Part First Look Poster