| Wednesday, 28th February 2024, 10:14 am

എല്ലാ പാട്ടുകളും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നുണ്ട്, എന്നാൽ ഇഷ്ടമുള്ള അഞ്ചെണ്ണം പറയുകയാണെങ്കിൽ ഇവയാണ്: വിദ്യാസാഗർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് വിദ്യാസാഗർ.

മലയാളി അല്ലാതിരുന്നിട്ടും പോലും കേരളത്തിനായി അദ്ദേഹം നൽകിയത് ഏറ്റവും മികച്ച ഗാനങ്ങളാണ്. മെലഡികളുടെ രാജാവ് എന്നെല്ലാം അദ്ദേഹത്തെ സംഗീത പ്രേമികൾ വിളിക്കാറുണ്ട്.

1996ൽ പുറത്തിറങ്ങിയ അഴകിയ രാവണൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് വിദ്യാസാഗർ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഇങ്ങോട്ട്
അദ്ദേഹം മലയാളത്തിന് നൽകിയതെല്ലാം എന്നും ഓർമ്മിക്കപ്പെടുന്ന ഗാനങ്ങളാണ്.
ഏറ്റവും ഒടുവിലായി ഇറങ്ങാനിരിക്കുന്ന മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിന് ഈണം പകരുകയാണ് വിദ്യാസാഗർ.

നിരവധി പാട്ടുകൾ ഒരുക്കിയിട്ടുള്ള വിദ്യാസാഗർ മലയാളത്തിൽ താൻ ചെയ്ത ഗാനങ്ങളിൽ ഇഷ്ടമുള്ള ചിലതിനെ കുറിച്ച് പറയുകയാണ്.

എല്ലാ പാട്ടുകളും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണെന്നാണ് വിദ്യാസാഗർ പറയുന്നത്. എന്നാൽ പ്രിയപ്പെട്ട അഞ്ചു പാട്ടുകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്ങനെ പറയാൻ പറ്റില്ല. കാരണം എല്ലാ പാട്ടുകളും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. ആ പാട്ടാണ് ഈ പാട്ടാണ് എന്ന് വ്യത്യാസപ്പെടുത്തി പറയാൻ പറ്റില്ല. പക്ഷെ ഞാൻ ശ്രമിക്കാം.

ഒന്ന് എന്റെ ആദ്യത്തെ പാട്ടായ ‘വെണ്ണിലാ ചന്ദനകിണ്ണ’മാണ്. അടുത്തത് ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ’ ആണ്. പിന്നെ എനിക്ക് ഇഷ്ടമുള്ളത് ‘എന്തരോ മഹാനു ഭാവുലെ’യാണ്. അതുപോലെ ‘മറന്നിട്ടുമെന്തിനോ’ പാട്ട് ഇഷ്ടമാണ്.
പിന്നെ ‘വാക്കിങ്ങ് ഇൻ ദ മൂൺലൈറ്റ് ‘ ഇതൊക്കെ എനിക്കിഷ്ടമാണ്,’വിദ്യാസാഗർ പറയുന്നു.

Content Highlight: Vidhyasagar Talk About His Favorite Songs

Latest Stories

We use cookies to give you the best possible experience. Learn more