India
ഇന്ത്യയില്‍ മതപരമായ വിഭജനം പണ്ടത്തെക്കാള്‍ കൂടുതല്‍: വിദ്യാ ബാലന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 25, 12:07 pm
Thursday, 25th April 2024, 5:37 pm

മുംബൈ: നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് പ്രതികരിച്ച് സിനിമ താരം വിദ്യ ബാലന്‍. രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യക്ക് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ ഇന്ത്യ കൂടുതല്‍ മതപരമായി വിഭജിക്കപ്പെട്ടുവെന്നുമാണ് വിദ്യാബാലന്‍ പറഞ്ഞത്. അണ്‍ഫില്‍ട്ടേര്‍ഡ് അഭിമുഖത്തിലൂടെ പ്രതികരിക്കുകയായിരുന്നു വിദ്യാ ബാലന്‍.

‘ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ ധ്രുവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഇതിന് മുമ്പ് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഇത് രാഷ്ട്രീയംമൂലം മാത്രം സംഭവിക്കുന്നതല്ല. സോഷ്യല്‍ മീഡിയയ്ക്കും വളരെ വലിയ പങ്കുണ്ട്. നമ്മളെല്ലാവരും ഇപ്പോള്‍ നഷ്ടപ്പെട്ട് പോയ ഐഡന്‍ന്റിറ്റി തിരയുകയാണ്,’ വിദ്യാ ബാലന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടി മനുഷ്യര്‍ ഓരോരുത്തരും ഏകാന്തത അനുഭവിക്കുന്നുവെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

‘ഈ ലോകത്ത്, സോഷ്യല്‍ മീഡിയയുടെ വ്യാപനം കൂടിയതോടെ നമ്മള്‍ എല്ലാ കാലത്തേക്കാളും ഏകാന്തത അനുഭവിക്കുന്നു. വളരെ ഉപരിവിപ്ലവമായ തലത്തില്‍ നമ്മള്‍ എല്ലാ ആശയങ്ങളോടും സങ്കല്‍പ്പങ്ങളോടും നമ്മളെതന്നെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ രാജ്യം മാത്രമല്ല ലോകം വരെ ഇന്ന് ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്,’ വിദ്യാ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Vidhya Balan Talks About India current Social System