|

'എന്റെ ശരീരവണ്ണം ഒരു ദേശീയപ്രശ്‌നമായി ചിത്രീകരിച്ചു'; ബോഡി ഷെയ്മിംഗില്‍ മനസു തുറന്ന് വിദ്യാ ബാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോഡി ഷെയ്മിംഗ് വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ബോളിവുഡ് നടിമാരിലൊരാളാണ് വിദ്യാ ബാലന്‍. ചലച്ചിത്ര പാരമ്പര്യമില്ലാതെ സിനിമാ മേഖലയിലെത്തിയ വിദ്യ മികച്ച സിനിമകളുടെ ഭാഗമാകാന്‍ അനുഭവിച്ച പ്രയാസങ്ങളെപ്പറ്റി തുറന്നെഴുതിയിരുന്നു.

ഇപ്പോഴിതാ തനിക്ക് നേരെ നടന്ന ബോഡി ഷെയ്മിംഗ് ആരോപണങ്ങളെപ്പറ്റി മനസ്സു തുറക്കുകയാണ് വിദ്യ. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു വിദ്യയുടെ പ്രതികരണം.

തന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി ചിലര്‍ ചിത്രീകരിക്കാറുണ്ടെന്ന് വിദ്യ പറഞ്ഞു.

‘ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്‍കുട്ടിയായിട്ടാണ് എന്നെ എല്ലാവരും കണ്ടത്. നിരവധി ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നെ അലട്ടിയിരുന്നു. കുറേ നാളുകള്‍ ഞാന്‍ എന്റെ ശരീരത്തെ തന്നെ വെറുത്തു. എന്നെ എന്റെ ശരീരം തന്നെ ചതിച്ചുവെന്ന് തോന്നിയിരുന്നു,’

പിന്നീട് ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം കരകയറാനായെന്നും വിദ്യ പറയുന്നു. സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങിയപ്പോഴാണ് ആ മാറ്റം കാണാന്‍ കഴിഞ്ഞതെന്നും വിദ്യ പറഞ്ഞു.

ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത് മുതല്‍ മാറ്റം പ്രകടമായി തുടങ്ങി. അപ്പോള്‍ മുതല്‍ ഞാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Vidhya Balan Talks About Body Shaming