| Sunday, 29th October 2017, 3:23 pm

ദേശഭക്തിയെ കുറിച്ച് എന്നെ ആരും പഠിപ്പിക്കേണ്ട; ദേശീയ ഗാനം കേട്ട് ആരംഭിക്കാന്‍ സ്‌കൂളിലല്ലോ സിനിമ കാണുന്നതെന്നും വിദ്യാബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദേശീയ ഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ സ്‌ക്കുളിലല്ലോ സിനിമ കാണുന്നതെന്ന് ബോളിവുഡ് താരം വിദ്യാബാലന്‍ ദേശഭക്തിയെ കുറിച്ച് തന്നെ അരും പഠിപ്പിക്കേണ്ടെന്നും അവര്‍ വ്യക്തമാക്കി. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിക്കാനിരിക്കെയാണ് വിഷയത്തില്‍ നിലപാട് അറിയിച്ച് വിദ്യ രംഗത്തെത്തിയത്.

ദേശീയ ഗാനം കേട്ടാല്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട് എന്നാല്‍ സിനിമകള്‍ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ നമ്മള്‍ സ്‌കൂളിലൊന്നുമല്ലെല്ലോ സിനിമകാണുന്നത് വിദ്യ ചോദിച്ചു.

എന്റെ വ്യക്തിപരമായ അഭിപ്രായം എന്തെന്നാല്‍ ദേശീയഗാനം വയ്ക്കരുതെന്ന് തന്നെയാണ്. ദേശഭക്തി അടിച്ചേല്‍പിപ്പിക്കണ്ട ഒന്നല്ല. എന്നോട് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ലെന്നും അവര്‍ വ്യക്തമാക്കി.


Also Read ‘ആ അര്‍ത്ഥത്തില്‍ ഞാനും പൂര്‍വ്വകാല സംഘിയാണ്’ രവീന്ദ്രനാഥ് വിഷയത്തില്‍ അനില്‍ അക്കരെയ്‌ക്കെതിരെ പി.എം മനോജ്


തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2016 നവംബറിലാണ് തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.

രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് രാജ്യസ്‌നേഹ കുപ്പായം എപ്പോഴും ധരിച്ചു നടക്കാന്‍ കഴിയില്ലെന്നും ഇതിന്റെ പേരിലുള്ള മോറല്‍ പൊലീസിങ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹവിളി കേള്‍ക്കാതിരിക്കാനാണെന്നും രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്നും ദേശീയഗാനത്തിന് ജനങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കോടതിയുടെ ചുമലില്‍ വെക്കേണ്ടെന്നും കോടതി പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചുദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുനപരിശോധിക്കുമെന്ന് അറിയിച്ചത്. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയിരുന്നത് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു.

We use cookies to give you the best possible experience. Learn more