| Wednesday, 22nd July 2020, 10:43 pm

നിങ്ങളുടെ ഭര്‍ത്താവ് എല്ലാ അവാര്‍ഡുകളും തട്ടിയെടുത്ത് ആത്മഹത്യയുടെ വക്കിലെത്തിച്ചു, അനുപമ ചോപ്രയോട് ചേതന്‍ ഭഗത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എഴുത്തുകാരന്‍ ചേതന്‍ ഭഗത്തും സിനിമാ നിരൂപകയായ അനുപമ ചോപ്രയും തമ്മില്‍ ട്വിറ്ററില്‍ വാക് പോര്. അനുപമ ചോപ്രയുടെ ഭര്‍ത്താവും നിര്‍മാതാവും ആയ വിധു വിനോദ് ചോപ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ചേതന്‍ ഭഗത് രംഗത്തു വന്നിരിക്കുന്നത്.

വിധു വിനോദ് ചോപ്ര നിര്‍മ്മിച്ച ത്രീ ഇഡിയറ്റസ് എന്ന ആമിര്‍ഖാന്‍ ചിത്രം ചേതന്‍ ഭഗത്തിന്റെ ഫൈവ് പോയ്ന്റ് സംവണ്‍ എന്ന ചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു.

ചിത്രത്തിന്റെ റൈറ്റിംഗ് ക്രെഡിറ്റില്‍ തന്റെ പേര് നല്‍കിയില്ലെന്നും ചിത്രത്തിനു ലഭിച്ച എല്ലാ അവാര്‍ഡുകളും വിധു വിനോദ് ചോപ്ര വാങ്ങിക്കൂട്ടുകയും തന്നെ ഭീഷണിപ്പെടുത്തി ആത്മഹത്യയുടെ വക്കിലെത്തിച്ചുമെന്നാണ് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടന്‍ സുശാന്ത് സിംഗിന്റെ സിനിമയായ ദില്‍ ബേച്ചാരയുടെ നിരൂപണം സംബന്ധിച്ച് ചേതന്‍ ഭഗത്ത് ചെയ്ത ട്വീറ്റാണ് വിവാദത്തിലായത്. അനുപമ ചോപ്രയെയും ഫിലിം ക്രിറ്റിക് രാജീവ് മസന്ദിനെയും പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.

ഈ ആഴ്ച ഇറങ്ങുന്ന ദില്‍ ബേച്ചാരയുടെ റിവ്യൂ ശരിയായ രീതിയില്‍ എഴുതണമെന്നും മോശമായ രീതിയില്‍ സമീപിക്കരുതെന്നും ആണ് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തത്. ഇരുവരും നിരൂപണത്തിലൂടെ ഒരുപാട് പേരെ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു മറുപടിയായി അനുപമ ചോപ്രയും രംഗത്തെത്തി. ഇതിലും കൂടുതല്‍ താഴാന്‍ പറ്റില്ലെന്ന് നിങ്ങള്‍ വിചാരിക്കുമ്പോഴും നിങ്ങള്‍ താഴുകയാണ് എന്നാണ് അനുപമ ചോപ്ര മറുപടിയായി ട്വീറ്റ് ചെയ്തത്. ഇതിനു മറുപടിയാണ് അനുമപമയുടെ ഭര്‍ത്താവും നിര്‍മാതാവുമായ വിധു വിനോദ് ചോപ്രയ്‌ക്കെതിരെ ചേതന്‍ ഭഗത്ത് ട്വീറ്റ് ചെയ്തത്.

‘ നിങ്ങളുടെ ഭര്‍ത്താവ് എന്നെ പരസ്യമായി ഭീഷണിപ്പടുത്തി, മികച്ച കഥയ്ക്കുള്ള എല്ലാ അവാര്‍ഡുകളും എന്റെ പേര് പരാമര്‍ശിക്കാതെ നേടുകയും എന്നെ ആത്മഹത്യയുടെ മുനമ്പിലെത്തിക്കുകയും ചെയ്തു. അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു,’ ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more