| Friday, 13th December 2019, 11:03 am

ബി. ഉണ്ണികൃഷ്ണന്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ആളാണ്: വിധു വിന്‍സെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംവിധായകനും നിര്‍മ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ആളാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. മീഡിയ വണിനോടായിരുന്നു വിധുവിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നമ്മള്‍ കാണുന്ന സിനിമകള്‍ക്കപ്പുറത്തേക്കുള്ള മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. മാന്‍ഹോള്‍ കഴിഞ്ഞതിന് ശേഷം ഒരു മൂന്ന് വര്‍ഷത്തോളം സ്റ്റാന്‍ഡ് അപ്പിന്റെ തിരക്കഥയുമായി സ്ത്രീപക്ഷ സിനിമകള്‍ ചെയ്തിട്ടുള്ള നിര്‍മ്മാതാക്കള്‍ അടക്കമുള്ളവരെ സമീപിച്ചിരുന്നു. പിന്നീടാണ് ബി.ഉണ്ണിക്കൃഷ്ണനെ സമീപിക്കുന്നത്.’

മാന്‍ഹോളിന് ശേഷം വിധു സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ് ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫുമാണ് നിര്‍മ്മിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്റ്റാന്‍ഡ് അപ് നിര്‍മ്മിക്കാനാവശ്യമായ പണത്തിന് വേണ്ടി പല വഴിക്കും ശ്രമിച്ചെങ്കിലും ആവശ്യമായ പണം കണ്ടെത്താനാവാത്ത അവസ്ഥയുണ്ടായെന്ന് വിധു നേരത്തെ പറഞ്ഞിരുന്നു. സ്ത്രീപക്ഷത്ത് നില്‍ക്കുന്നു എന്ന് പറയുന്ന നിര്‍മ്മാതാക്കള്‍ കൂടിയായ സംവിധായകരെ താന്‍ സമീപിച്ചിരുന്നെന്നും എന്നാല്‍ അവര്‍ സഹകരിച്ചില്ലെന്നും വിധു വിന്‍സെന്റ് പറഞ്ഞിരുന്നു.

ഡബ്ലു.സി.സി അംഗമായ വിധു വിന്‍സെന്റിന്റെ ചിത്രം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നിര്‍മ്മിക്കുന്നതിനെ ചൊല്ലി ചര്‍ച്ചകളുണ്ടായിരുന്നു. എന്ത് കൊണ്ട് വിധു വിന്‍സെന്റിന്റെ ചിത്രം നിര്‍മ്മിച്ചുവെന്ന് ബി. ഉണ്ണികൃഷ്ണനും പ്രതികരിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more