|

ഒന്നാം ക്ലാസ് മുതല്‍ റോള്‍ മോഡല്‍, തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നില്‍ വിളിച്ചു പറയാന്‍ പറ്റുവോ: വിധു പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പിന്നണി ഗാനരംഗത്തെ താരങ്ങള്‍ എന്നതിലുപരി അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് സിത്താരയും വിധു പ്രതാപും. ഇരുവരും ഒരുമിച്ചുള്ള സ്റ്റേജ് പെര്‍ഫോമന്‍സുകളും വൈറലാവാറുണ്ട്.

സിത്താരക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിധു പ്രതാപ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഒന്നാം ക്ലാസ് മുതല്‍ സിത്താര തന്റെ റോള് മോഡലാണെന്നും അന്ന് അവര്‍ അഞ്ചാം ക്ലാസിലാണെന്നും വിധു പ്രതാപ് കുറിച്ചു.

ഇന്നും മുട്ട് വേദനയും നടുവേദനയും വെച്ച് നീ സ്റ്റേജില്‍ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോള്‍ ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും വിധു പറഞ്ഞു. എന്നും ആരോഗ്യത്തോടെ ഒരു 100 കൊല്ലം കൂടി ജീവിക്കട്ടെ എന്നും വിധു പ്രതാപ് ആശംസിച്ചു.

വിധു പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിത്തു… ഞാന്‍ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ടു നിന്നെ പറ്റി നല്ല രണ്ടു വാക്ക് എഴുതാന്‍. സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നില്‍ എനിക്ക് അത് വിളിച്ചു പറയാന്‍ പറ്റുവോ? പിന്നെ നമ്മള്‍ തമ്മില്‍ എന്ത് സൗഹൃദം?

ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ തൊട്ടേ നീ എന്റെ റോള്‍ മോഡല്‍ ആയിരുന്നു. അന്ന് നീ അഞ്ചിലൊ മറ്റൊ ആണ്! ഇന്നും ആ മുട്ട് വേദനയും നടുവേദനയും വെച്ച് നീ സ്റ്റേജില്‍ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോള്‍ ഞാന്‍ ആശ്ചര്യത്തോടെ നോക്കി നില്‍ക്കാറുണ്ട്.

എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 200.. അല്ലേല്‍ വേണ്ട.. ഒരു 100 വയസ്സ് കൂടെ നീ സന്തോഷത്തോടെ ജീവിക്കാന്‍ ഞാന്‍ ആശംസിക്കുന്നു. എന്ന് നിന്റെ കൊച്ച് അനിയന്‍ – വിധു പ്രതാപ്

Content Highlight: Vidhu Prathap shared a post wishing Sithara on her birthday