00:00 | 00:00
ടൈറ്റാനിയം കപ്പല്‍ കയറുമ്പോള്‍ ഒരു ജനതയ്ക്ക് ബാക്കിയാവുന്നത് കെ.എം.എം.എല്‍ മലിനീകരണം
അമേഷ് ലാല്‍
2017 Dec 27, 08:54 am
2017 Dec 27, 08:54 am

ചവറ കെ.എം.എം.എല്ലില്‍ നിന്ന് പുറന്തള്ളുന്ന മലിനജലം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ചുറ്റുമുള്ള ജനങ്ങള്‍. പ്ലാന്റിലെ ടാങ്കില്‍ നിന്ന് പുറത്തേക്കൊഴുകിയ ആസിഡ് കലര്‍ന്ന മലിനജലം ഇവിടുത്തെ പാടത്തും പറമ്പിലും കെട്ടി നില്‍ക്കുകയാണ്. വര്‍ഷങ്ങളായി കമ്പനിയില്‍ നിന്ന് മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന മലിനജലം ഇവിടുത്തെ കിണറുകളെയും ജലസ്രോതസ്സുകളെയും മലിനമാക്കുന്നു. കെ.എം.എം.എല്‍ വണ്ടിയില്‍ എത്തിക്കുന്ന കുടിവെള്ളം മാത്രമാണ് ഇവരുടെ ഏക ആശ്രയം.

ആസിഡ് കലര്‍ന്ന മലിനജലം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ഈ ജനതയെ ബുദ്ധിമുട്ടിലാക്കുന്നു. ത്വക് രോഗങ്ങളും ശ്വാസംമുട്ടും അടക്കമുള്ള രോഗങ്ങള്‍ ഇവിടെ വ്യാപകമാണ്. കമ്പനിയില്‍ നിന്ന് വലിയ പൈപ്പില്‍ കടലിലേക്ക് ഒഴുക്കുന്ന മാലിന്യം തീരക്കടലിലെ മത്സ്യസമ്പത്തിനേയും, മത്സ്യത്തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുന്നുവെന്നും ഇവര്‍ പരാതിപ്പെടുന്നു. മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പകരം ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് കെ.എം.എം.എല്‍ നടത്തുന്നതെന്നും ആരോപണമുയരുന്നു.