റിയാദ്: സൗദി അറേബ്യയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. മണല്‍ നിരപ്പിനടിയിലായി മഞ്ഞ് വീണുകിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
സൗദിയിലെ തബൂക് പ്രദേശത്ത് ശനിയാഴ്ച രാവിലെ കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
മുഹമ്മദ് അല്‍യഹ്യ എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞിന് മേല്‍ മണല്‍ വീണുകിടക്കുന്നതും മണല്‍ കൈകൊണ്ട് മാറ്റി മഞ്ഞ് കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
വീഡിയോക്ക് താഴെ രസകരമായ കമന്റുകളും ആളുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ചോക്കോബാര്‍ മുറിക്കുന്നത് പോലെയുണ്ട് എന്നൊക്കെയുള്ള രസകരമായ കമന്റുകളും കാണാം.
തബൂകിന് സമീപത്തുള്ള ജബല്‍ അല്‍-ലൗസിലും കനത്ത മഞ്ഞുവീഴ്ചയാണുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ സൗദിയിലെ വാര്‍ത്താ ചാനലായ അല്‍-ഇഖ്ബാരിയ പുറത്ത് വിട്ടിട്ടുണ്ട്.
മഞ്ഞുവീഴ്ച കാണുവാനായി ഉത്തര തബൂക്കിലെ അല്‍ഖാന്‍ ഗ്രാം, അല്‍ദഹ്ര് എന്നിവടങ്ങളില്‍ നിരവധി പേര്‍ എത്തുന്നത്.