ഫുട്‌ബോളിനോളം ഇതിഹാസ താരം ലയണല്‍ മെസിക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും. താരത്തിന്റെ ഭാര്യയായ അന്റോണല റൊക്കൂസോയും കുട്ടികളായ തിയാഗോ(10), മറ്റെയോ(7), സിറോ(5) എന്നിവരും തനിക്ക് ജീവനാണെന്ന് മെസി തന്നെ പറഞ്ഞിട്ടുണ്ട്.
ഓസ്‌ട്രേലിയയുമായുള്ള അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ ചൈനിയില്‍ എത്തിയിരിക്കുകയാണിപ്പോള്‍ മെസി. നിരവധി ആരാധകരാണ് താരത്തെ ചൈനയില്‍ വരവേറ്റത്. മത്സരത്തിനിടെ ഒരാള്‍ മെസിയെ കെട്ടിപ്പുണരാന്‍ ശ്രമിക്കുകയും സെക്യൂരിറ്റി ഗാര്‍ഡ് തടയുകയും ചെയ്യുന്ന സംഭവം വരെയുണ്ടായി.
The reaction of the best in history, Lionel Messi, after he saw a painting with a picture of his son Mateo written on it (Dad look at me). 😂 pic.twitter.com/aDUOezAJR0
— Leo Messi (@Messi_10_30) June 14, 2023
സഹതാരങ്ങള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്ന മെസിയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍
ചൈനയിലെ ആരാധകര്‍ ചെയ്ത ഒരു കുസൃതിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
മെസിയുടെ ശ്രദ്ധനേടാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ആരാധകന്‍, താരത്തിന്റെ രണ്ടാമത്തെ മകന്‍ മറ്റെയോ മെസിയുടെ ചിത്രമാണ് ഉയര്‍ത്തുന്നത്. ഈ ചിത്രത്തില്‍ മാറ്റിയോ പപ്പ എന്ന് വിളിക്കുന്നതായി എഴുതിയത് കാണാം.
cfans bringing our light stick to get messi’s attention.. messi c-pop debut when
— aria (@padressi) June 14, 2023
ചിത്രം മെസി കാണുകയും തുടര്‍ന്ന് താരം ചിരിക്കുക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ചൈനീസ് ആരാധകര്‍ മെസിയുടെ വീക്കിനസില്‍ തന്നെ പിടിച്ചുകയറി എന്ന കമന്റുകളാണ് വീഡിയോക്ക് താഴെ ആരാധകര്‍ നല്‍കുന്നത്.