ബര്‍ഫിയും അടിച്ച്മാറ്റിയത്, കോപ്പിയടിച്ചത് പത്തോളം ചിത്രങ്ങളില്‍ നിന്ന്
Movie Day
ബര്‍ഫിയും അടിച്ച്മാറ്റിയത്, കോപ്പിയടിച്ചത് പത്തോളം ചിത്രങ്ങളില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th September 2012, 11:28 am

അങ്ങനെ അതും കോപ്പിയടി… അനുരാഗ് ബസു സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, ഇല്യാന ഡിക്രൂസ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ബര്‍ഫിയെ കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ പ്രമേയവും പ്രധാന കഥാപാത്രങ്ങളുടെ പ്രകടനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളില്‍ ചിത്രം നൂറ് കോടി ക്ലബ്ബില്‍ കയറുകയും ചെയ്തു. മാത്രമല്ല, മികച്ച വിദേശ ചിത്രത്തിനുള്ള ഇന്ത്യന്‍ നോമിനേഷനായി  ചിത്രം ഓസ്‌കാറിന് വരെ പോയി.[]

അപ്പോഴാണ് സംഗതി വെളിച്ചത്താവുന്നത്. ലോക പ്രശസ്ത സിനിമകളിലെ രംഗങ്ങള്‍ അതേ പടി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുകയാണ് സംവിധായകന്‍. ബര്‍ഫിയുടെ തീം സോങ് തന്നെ 2001 ല്‍ പുറത്തിറങ്ങിയ എമിലീ എന്ന ചിത്രത്തിലെ ഗാനരംഗത്ത് നിന്നും കടമെടുത്തതാണ്. കൂടാതെ ചിത്രത്തിലെ ശ്രദ്ധേയമായ മിക്ക രംഗങ്ങളും ചാര്‍ളി ചാപ്ലിന്‍ സിനിമകളില്‍ നിന്നുള്ളതാണ്.

പ്രതിമയുടെ ചുവട്ടില്‍ കിടന്നുറങ്ങുന്ന റണ്‍ബീര്‍ കപൂര്‍, വാതില്‍ കളി, ആശുപത്രിക്കിടക്കയിലെ ക്ലൈമാക്‌സ് സീന്‍ അങ്ങനെ സിനിമയിലെ ശ്രദ്ധേയമായ എല്ലാ രംഗങ്ങളും പല ലോകപ്രശസ്ത സിനിമകളില്‍ നിന്നും അടിച്ചുമാറ്റിയെന്നതാണ് വാസ്തവം.

1993 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ബെന്നി ആന്റ് ജോണ്‍
2002 ലെ കൊറിയന്‍ ചിത്രം ഒയാസിസ്
1917 ലെ ചാര്‍ളി ചാപ്ലിന്‍ ചിത്രം ദി അഡ്വഞ്ചര്‍, സിറ്റ്ി ലൈറ്റ്‌സ്(1931)
2001 ലെ നോട്ട് ബുക്ക്

മിസ്റ്റര്‍ ബീനില്‍ നിന്നും കടമെടുത്ത ബാക്ക് ടു സ്‌കൂള്‍…
അങ്ങനെയങ്ങനെ നീളുന്നു സിനിമകളുടെ പട്ടിക.

എന്തായാലും ചിത്രം ഓസ്‌കര്‍ നോമിനേഷന് പോയിരിക്കുകയാണ്. അവിടെയുള്ള സായിപ്പന്മാരും കൂടി അറിയട്ടെ പകര്‍ത്തിയെടുക്കാനുള്ള നമ്മുടെ കഴിവ്. അതിനുള്ള ഓസ്‌കാറെങ്കിലും ലഭിച്ചാലോ…