അദ്ദേഹത്തിന്റെ പിറന്നാളിന് ഒരു വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. ഹേയ് ബ്രോ എന്നു പേരിട്ട വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തത്വ എന്ന സംഗീത ബ്രാന്റാണ് പാട്ടിന്റെ സൃഷ്ടാക്കള്‍. സിനോവ് രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
മമ്മൂട്ടി ചിത്രം ദ കിങ്ങിലെ ജോസഫ് അലക്‌സ് കഴിഞ്ഞാല്‍ മലയാളികള്‍, പ്രത്യേകിച്ചും കോഴിക്കോട്ടുകാര്‍ നെഞ്ചേറ്റിയ ഒരു കളക്ടറുണ്ടെങ്കില്‍ അത് എന്‍. പ്രശാന്ത് ഐ.എ.എസ് ആയിരിക്കും. അതെ കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ. കോഴിക്കോടന്‍ രുചിയോടൊപ്പം ഏവരുടേയും മനസ്സിലേക്ക് കയറിവരുന്ന കൂട്ടത്തില്‍ കളക്ടര്‍ ബ്രോയും കാണും. അത്രയ്ക്ക് ജനകീയനാണ് കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍.
ഇപ്പോഴിതാ അതിന് അടിവരയിട്ടുകൊണ്ട് അദ്ദേഹത്തിന്റെ പിറന്നാളിന് ഒരു വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. ഹേയ് ബ്രോ എന്നു പേരിട്ട വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തത്വ എന്ന സംഗീത ബ്രാന്റാണ് പാട്ടിന്റെ സൃഷ്ടാക്കള്‍. സിനോവ് രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
എന്‍. പ്രശാന്തിന്റെ പ്രകൃതവും കോഴിക്കോട്ട് നടപ്പിലാക്കിയ പദ്ധതികളും ആ ഭരണ രീതിയിലെ നന്മയുമെല്ലാം ഈ പാട്ടിലെ വരികളായിരിക്കുന്നു. കളക്ടറുടെ പ്രവൃത്തികള്‍ പോലെ തന്നെ ഈ വിഡിയോയും ഏറെ വ്യത്യസ്തമാണ്. ഒരു കുട്ടി പ്രശാന്തിന്റെ മുഖമുളള മുഖംമൂടിയും ധരിച്ച് സൈക്കിളില്‍ സഞ്ചരിക്കുന്നതിനൊപ്പമാണ് പാട്ട് പുരോഗമിക്കുന്നത്.
കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷന്‍ സുലൈമാനി ഉള്‍പ്പെടെ ജില്ലയില്‍ അദ്ദേഹം നടപ്പിലാക്കിയ ചില ശ്രദ്ധേയ പദ്ധതികളുടെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം. കഴിഞ്ഞ ദിവസമാണ് ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.