ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വീഡിയോ സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഉത്തര്‍പ്രദേശില്‍ പുര്‍ഖാസി മേഖലയിലെ ഖൈഖേരി ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ഖൈഖേരി ഗ്രാമത്തിലുള്ള വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ആക്ഷേപകരമായ പരാമര്‍ശങ്ങളുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടുകൂടിയാണ് വിശാല്‍ പൊലീസ് കസ്റ്റഡിയിലാവുന്നത്.
ഭാരതീയ ന്യായസംഹിതയുടെ (ബി.എന്‍.എസ്) സെക്ഷന്‍ 352 പ്രകാരം മനപൂര്‍വ്വമുളള താത്പര്യത്തോടുകൂടി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുക, സെക്ഷന്‍ 353 പ്രകാരം പൊതുദ്രോഹത്തിന് കാരണമാവുന്ന പ്രസ്താവന നടത്തിയതിനുമാണ് ഉത്തര്‍പ്രദേശ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സര്‍ക്കിള്‍ ഓഫീസര്‍ രാജ്കുമാര്‍ പറഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ മീഡിയ നയപ്രഖ്യാപനത്തിന് ശേഷമുള്ള കേസായതുകൊണ്ടുതന്നെ കേസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
Content Highlight: video post against pm; men was arrested