പട്‌ന: സമൂഹമാധ്യമങ്ങളില്‍ വൈറലായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ വീഡിയോ. ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ ഒരു കൂട്ടം സ്ത്രീകള്‍ക്ക് തേജസ്വി യാദവ് പണം വിതരണം ചെയ്യുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്.
ഗോപാല്‍ഗഞ്ച് ജില്ലയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കടുത്തു മടങ്ങവെയാണ് തേജസ്വി സ്ത്രീകള്‍ക്ക് പണം വിതരണം ചെയ്തത്. ഇതിനു പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് തേജസ്വിയെ തേടിയെത്തുന്നത്.
पीछे से कोई कहता है, कि ये लाल उन्हीं का है…. जिन्होंने लिखवा ली थी उनकी ज़मीन
बदले उसके चंद नोट के टुकड़े, आँचल में सबके डाल आया था…
लालू के लाल से पूछो गरीबी का माखौल क्यों उड़ाया… वोट को नोट क्यों दिखलाया
इंसानों की मज़बूरी का कुछ तो लिहाज़ कर लो…शर्म करलो बबुआ pic.twitter.com/xEYC6KaH8t
ജനതാദള്‍ യുണൈഡ് നേതാവായ നീരജ് കുമാറാണ് വീഡിയോ പുറത്തു വിട്ടത്. കാറിനുള്ളില്‍ നിന്നും 500 രൂപ നോട്ടുകള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതിനോടൊപ്പം താന്‍ ലാലുവിന്റെ മകനാണ് എന്ന് തേജസ്വി പറയുന്നതായും വീഡിയോയിലുണ്ട്.
തേജസ്വിയുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച നീരജ് കുമാര്‍, പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും അച്ഛന്റെ പേരിലല്ലാതെ സ്വയം പരിചയപ്പെടുത്താന്‍ സാധിക്കില്ലേ എന്ന് പരിഹസിക്കുന്നുമുണ്ട്.
‘ലാലു പ്രസാദ് പാവങ്ങളെ വഞ്ചിച്ചു, പക്ഷേ തേജസ്വി യാദവ് അക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ട് പോയി. അനുകമ്പയുടെ പേരിലാണ് തേജസ്വിക്ക് ഇപ്പോഴുള്ള സ്ഥാനം ലഭിച്ചത്. പക്ഷേ തേജസ്വിയുടെ വ്യക്തിത്വം ഇപ്പോഴും അവന്റെ അച്ഛന്റെ പേരിലാണ്, സ്വന്തമായി ഒരു വ്യക്തിത്വമില്ലെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. തേജസ്വിക്ക് പാവങ്ങള്‍ക്ക് എന്തെങ്കിലും നല്‍കണമെന്നുണ്ടെങ്കില്‍, ലാലു പ്രസാദിന്റെ കുടുംബത്തിന്റെ പേരില്‍ എഴുതി വാങ്ങിയ ഭൂമി അദ്ദേഹം തിരികെ നല്‍കണം,’ നീരജ് കുമാര്‍ പറഞ്ഞു.