മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ ഇന്ന് 63ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാള സിനിമാലോകത്തേയും മറ്റ് ഇന്‍ഡസ്ട്രികളിലെയും താരങ്ങളില്‍ നിന്നും ആശംസാ പ്രവാഹമാണ് മോഹന്‍ലാലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ ടീമിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഇരുവരിനെ പറ്റി ഐശ്വര്യ ലക്ഷ്മി, ജയം രവി, കാര്‍ത്തി, ശോഭിത ധൂലിപാല എന്നിവര്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദി യൂനിയന്‍ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ മണിരത്‌നത്തിന്റെ ഏറ്റവും ഇഷ്ടപ്പെ്ട ചിത്രമേത് എന്ന ചോദ്യത്തിന് ഇരുവര്‍ എന്നായിരുന്നു നാല് പേരുടെയും മറുപടി.
ഇരുവരാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, പിന്നെ മൗനരാഗവും എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്. എനിക്കും ഇരുവരാണ് ഇഷ്ടമെന്നാണ് കാര്‍ത്തി പറഞ്ഞത്. ‘ഞാന്‍ അത് ആവര്‍ത്തിച്ച് കാണാറുണ്ട്. ഫ്‌ളാഷ് ബാക്ക് സീനുകള്‍ വീണ്ടും എടുത്ത് കാണും. പി.എസ്. ടുവും എനിക്ക് പ്രിയപ്പെട്ടതായി കാണാനാണ് ആഗ്രഹം,’ കാര്‍ത്തി പറഞ്ഞു.
ഇരുവരും നായകനുമാണ് ഏറ്റവും ഇഷ്ടമെന്നാണ് ജയം രവി പറഞ്ഞത്. ഇരുവര്‍ തന്നെയാണ് ശോഭിതയും പറഞ്ഞത്. ‘കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ ആദ്യമായി കണ്ട ചിത്രമാണ് ഇരുവര്‍. സൗന്ദര്യത്തെ പറ്റിയുള്ള എന്റെ കാഴ്ചപ്പാടിനെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ട്,’ ശോഭിത പറഞ്ഞു. സംവിധായകരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ ചിത്രം കാണണമെന്ന് കാര്‍ത്തി ഒടുവില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
1997ലാണ് മോഹന്‍ലാലിന്റേയും മണിരത്‌നത്തിന്റേയും കരിയറില്‍ നാഴികക്കല്ലായ ഇരുവര്‍ പുറത്ത് വന്നത്. നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആറിന്റെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു ചിത്രത്തിന്റെ കഥ. പ്രകാശ് രാജ്, ആശ്വര്യ റായ്, തബു, ഗൗതമി, രേവതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: video of ps 2 team talking about iruvar became viral