മഴവില്‍ മനോരമയിലെ കിടിലം എന്ന റിയാലിറ്റി ഷോയില്‍ നിന്നുമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. മത്സരാര്‍ത്ഥിയും വിധികര്‍ത്താക്കളും തമ്മിലുള്ള ജാതിവാലിനെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘എന്റെ പേര് ഓജസ് ഈഴവന്‍, എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്,’ എന്ന് മത്സരാര്‍ത്ഥി പറഞ്ഞപ്പോള്‍ ‘ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ,’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ‘പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന്‍ എന്നുമിടാം,’ എന്നാണ് ഓജസ് മറുപടി നല്‍കിയത്.
‘അങ്ങനെ ഇടാം എന്നാലും നമ്മള്‍ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്,’ എന്നാണ് ഇതിനോട് മുകേഷ് പ്രതികരിച്ചത്. സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരും ചോദിച്ചിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ഓജസിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. കേരളത്തില്‍ ഇന്നും ജാതീയമായ അപ്രമാദിത്യങ്ങളുണ്ടെന്നും സവര്‍ണ ജാതി വാലുകള്‍ പ്രിവിലേജാകുന്നത് അതുകൊണ്ടാണെന്നുമാണ് ഒരു കമന്റ്.
നവ്യ നായരുടെ പരാമര്‍ശത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. സ്വന്തമായി പേര് മാറ്റിയതാണോ എന്ന് ചോദിക്കുന്ന നവ്യയുടെ പേര് ‘നവ്യ നായര്‍’ എന്ന് മാറ്റിയതല്ലേ എന്നാണ് കമന്റില്‍ പലരും ചോദിക്കുന്നത്.
Content Highlight: video of mukesh and navya nair in reality show gone viral