| Tuesday, 10th April 2018, 9:25 am

പെണ്‍കുട്ടിക്കും സുഹൃത്തിനും സദാചാരപൊലീസിന്റെ ക്രൂര മര്‍ദ്ദനം; 12 പേര്‍ അറസ്റ്റില്‍ - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസാമിലെ ഗോല്‍പര ജില്ലയില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ സദാചാരപ്പൊലീസിന്റെ ക്രൂര മര്‍ദ്ദനം. ആണ്‍സുഹൃത്തിനൊപ്പം ഗോല്‍പരയിലെ മെഡിക്കല്‍ സെന്ററിലേക്ക് പോകുംവഴിയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

“ഇത് സദാചാരപോലീസിംഗ് ആണ്. ആ പെണ്‍കുട്ടിയുടെ കല്ല്യാണം ഉറപ്പിച്ചതാണ്. സുഹൃത്തിനൊപ്പം എങ്ങോട്ടോ പോവാനിറങ്ങിയതാണ് അവള്‍. യുവാക്കള്‍ അവളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.” – ഗോല്‍പാര എസ്.പി അമിതാവ സിന്‍ഹ പറഞ്ഞു.


Read Also: ‘എന്തും സംഭവിക്കാം’; തമിഴ് ജനത കുടിവെള്ളത്തിന് വേണ്ടി പോരാടുമ്പോള്‍ ഐ.പി.എല്‍ എന്ന ചൂതാട്ടം ഇവിടെ വേണ്ട; ചെന്നൈ സൂപ്പര്‍ കിംഗ്സിന് തമിഴ് നേതാവിന്റെ മുന്നറിയിപ്പ്


പൊലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇട്ട് നടപടികള്‍ ആരംഭിച്ചെന്നും കഴിഞ്ഞ ദിവസങ്ങളിലായി 12 പേരെ അറസ്റ്റ് ചെയ്തതായും അറിയിച്ചു.

ഗാരോ സമുദായത്തില്‍ പെട്ട യുവതി മറ്റൊരു മറ്റൊരു സമുദായത്തിലെ സുഹൃത്തിനൊപ്പം പോവുന്നത് കണ്ട ആക്രമികള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ മാറ്റി നിര്‍ത്തി അക്രമികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.

12 ഓളം വരുന്ന സംഘം ഇവരെ വളഞ്ഞ് അക്രമിക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. പെണ്‍കുട്ടിയുടെ മുഖത്തും പിറകിലുമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതും നിലത്ത് ഇരുന്ന് പോയ പെണ്‍കുട്ടിയെ വീണ്ടും മര്‍ദ്ദിക്കുന്നതായും മുടിയില്‍ പിടിച്ച് തള്ളുന്നതായും വീഡിയോയില്‍ കാണാം. മാറ്റി നിര്‍ത്തിയ സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും കൂടുതല്‍ ആളുകള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്.പി സിന്‍ഹ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more