ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഈ വര്‍ഷം ഇറങ്ങിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് ചിത്രം. വിവാഹ ശേഷം വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളൈ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച ചിത്രം, ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ 28ന് തിയേറ്ററില്‍ റിലീസായ ചിത്രം ഇപ്പോള്‍ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഒ.ടി.ടിയില്‍ റിലീസായതിന് പിന്നാലെ ചിത്രത്തിലെ പല രംഗങ്ങളും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ബെഡില്‍ കിടന്ന് ഉറങ്ങുന്ന ജയയ്ക്ക് അരികില്‍ നിന്നുകൊണ്ട് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്ന രാജേഷിന്റെ വീഡിയോയും അത്തരത്തില്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു രംഗമാണ്.
ബെഡ് റൂമില്‍ വെച്ച് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്ന ബേസില്‍, ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഈ ശബ്ദം പ്രതീക്ഷിക്കാതെ കേള്‍ക്കുന്നത് പോലെ ദര്‍ശന ഞെട്ടുന്നതും വീഡിയോയിലുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്ര ഉച്ചത്തില്‍ ബേസില്‍ അലറുമെന്ന് ദര്‍ശന കരുതിയില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. പ്രതീക്ഷിക്കാതെയുള്ള ബേസിലിന്റെ അലര്‍ച്ച കേട്ട് ദര്‍ശന പേടിച്ചുപോയി എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
ദര്‍ശന അറിഞ്ഞുകൊണ്ട് അങ്ങനെയൊരു ഞെട്ടല്‍ അഭിനയിച്ചതാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഉറക്കത്തില്‍ പെട്ടെന്ന് എന്തെങ്കിലും ശബ്ദം കേട്ടാല്‍ ഞെട്ടില്ലെയെന്നാണ് അതിന് ഉദാഹരണമായി ഇക്കൂട്ടര്‍ പറയുന്നത്. സ്‌ക്രിപ്റ്റില്‍ ഉള്ള സീന്‍ ആണെന്നും ഇവര്‍ പറയുന്നുണ്ട്. കൂടാതെ ഡയറക്ടര്‍ ബ്രില്യണ്‍സാണെന്നും എഡിറ്റിങ്ങിന്റെ പ്രശ്‌നമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇത്തരം പോസ്റ്റിനടിയില്‍ സിനിമയിലെ ചില ചെറിയ തെറ്റുകളെക്കുറിച്ചും ചിലര്‍ പറയുന്നുണ്ട്. കോര്‍ട്ട് സീനില്‍ മഞ്ജു പിള്ള പേനയുടെ ടോപ് ഊരി പേനയുടെ മുകളില്‍ വെക്കുന്നുണ്ടെന്നും പിന്നീട് പേപ്പര്‍ ഒപ്പിടാന്‍ നേരം ടോപ്പ് എടുത്ത് പേന അടച്ചിട്ടാണ് ഒപ്പിടുന്നതെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നുണ്ട്.
തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയില്‍ സ്ട്രീമിങ്ങ് ആരംഭിച്ച ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. അജു വര്‍ഗീസ്, ആനന്ദ് മന്മദന്‍, നോബി മാര്‍ക്കോസ്, സുധീര്‍ പരവൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
CONTENT HIGHLIGHT: video of jaya jaya jaya jaya hey became viral after ott release