ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേ ഈ വര്‍ഷമിറങ്ങിയ മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നാണ്. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അനീതിയും അതിക്രമവും തുറന്നുകാണിച്ച ചിത്രം കുടുംബപ്രേക്ഷകരുള്‍പ്പെടെ ഏറ്റെടുത്തിരുന്നു.
ചിത്രം ഇപ്പോള്‍ ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ ഡിസംബര്‍ 22നാണ് ജയ ജയ ജയ ജയ ഹേ റിലീസ് ചെയ്തത്.
ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം വീണ്ടും ചര്‍ച്ചയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ജയ ഹേയിലെ ബേസില്‍ ജോസഫും അസീസ് നെടുമങ്ങാടും ഒന്നിച്ചെത്തുന്ന ഒരു രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ബേസില്‍ അവതരിപ്പിച്ച രാജേഷിന്റെ അമ്മാവനായ അനി ആയിട്ടാണ് അസീസ് ചിത്രത്തില്‍ എത്തിയത്. ഇരുവരും വഴിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ പര്‍ദ ധരിച്ച സ്ത്രീ വഴിയിലൂടെ പോവുകയാണ്. ‘എടാ രാജേഷേ എന്തുവാ ഈ കാണുന്നതൊക്കെ, വീട്ടിലുള്ള പെണ്ണുങ്ങള്‍ക്കൊക്കെ ഇച്ചിരി സ്വാതന്ത്ര്യം കൊടുത്തുകൂടെ, അതിനൊക്കെ ഞമ്മടെ ഇക്കാക്കേനെ കണ്ടുപടിക്ക്,’ എന്നാണ് അവര്‍ പറയുന്നത്.
അതാരടെയ് എന്ന് അനിയണ്ണന്‍ ചോദിക്കുമ്പോള്‍ ‘ആ എനിക്ക് അറിഞ്ഞുകൂടാ, മുഖം കണ്ടാലല്ലേ ആളെ പറയാന്‍ പറ്റുകയുള്ളൂ,’ എന്നാണ് രാജേഷ് മറുപടി പറയുന്നത്. ഈ രംഗത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒക്ടോബര്‍ 18നാണ് ചിത്രം റിലീസ് ചെയ്തത്. അജു വര്‍ഗീസ്, ആനന്ദ് മന്മദന്‍, നോബി മാര്‍ക്കോസ്, സുധീര്‍ പരവൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: video of jaya jaya jaya jaya hey became viral after ott release