| Thursday, 25th November 2021, 7:56 am

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വസ്ത്രം മാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സിയിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പില്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു.

കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഇയാള്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലിചെയ്യുകയാണ്. സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി.ഗിരീഷ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Video of changing clothes on a social media group; Suspension for KSRTC driver

Latest Stories

We use cookies to give you the best possible experience. Learn more