|

കര്‍ണാടകയില്‍ ക്ഷേത്രോത്സവത്തിനിടെ പുരുഷന്മാര്‍ ബുര്‍ഖ ധരിച്ച് പരിഹസിക്കുന്ന വീഡിയോ; മതപരമായ ആചാരങ്ങളെ വ്രണപ്പെടുത്തിയതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രോത്സവത്തിനിടെ ബുര്‍ഖ ധരിച്ച് മുസ്‌ലിം മതപരമായ വസ്ത്രങ്ങളെയും ആചാരങ്ങളെയും പരിഹസിച്ചതായി റിപ്പോര്‍ട്ട്. ഒരു പ്രാദേശിക ഉത്സവത്തിനിടെ ഒരു കൂട്ടം പുരുഷന്മാര്‍ ബുര്‍ഖ ധരിച്ച് പരിഹാസപൂര്‍വം നടക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് വിമര്‍ശനങ്ങളുയര്‍ന്നത്.

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് വീഡിയോ. ബെല്‍ത്തങ്ങാടി താലൂക്കില്‍ ഉള്‍പ്പെടുന്ന വേണൂരില്‍ ആഘോഷിക്കുന്ന പുരുഷസരക്കട്ടെ ഉത്സവത്തിനിടെയാണ് സംഭവം.

മുസ്‌ലിം മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് മുസ്‌ലിം ജനതയെ മനപൂര്‍വം അപമാനിക്കുന്ന തരത്തിലും വ്രണപ്പെടുത്ത തരത്തിലും നൃത്തം ചെയ്തുവെന്നാണ് വിമര്‍ശനമുയരുന്നത്. ഇവയെല്ലാം ദൃശ്യങ്ങളില്‍ കാണാം.

മതപരമായ പാരമ്പര്യങ്ങളും ആചാരങ്ങളും ചിഹ്നങ്ങളും പരിഹസിച്ചാണ് ആഘോഷമെന്നും പിന്നാലെ ഉത്സവ ഘോഷയാത്രയ്ക്കിടെ അക്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുസ്‌ലിം മതവുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ച് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

ഉത്സവത്തില്‍ വൈവിധ്യമുള്ള വസ്ത്രങ്ങള്‍ അനുവദിനീയമാണെങ്കിലും ആരെയെങ്കിലും മനപൂര്‍വം ഉപദ്രവിക്കുകയോ വര്‍ഗീയമായ പ്രകോപനത്തിന് കാരണമാക്കുകയോ ചെയ്യരുതെന്നാണ് വീഡിയോ പങ്കുവെച്ച ആളുകള്‍ വിമര്‍ശിക്കുന്നത്.

സാമുദായികമായി സെന്‍സിറ്റീവ് ആയ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് പരിതാപകരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രദേശിക മുസ്‌ലിം നേതാക്കള്‍ സംഭവത്തില്‍ നടപടികള്‍ ആവശ്യപ്പെടണമെന്നും ആവശ്യമുയരുന്നുണ്ട്.

Content Highlight: Video of a woman wearing a burqa mocking a temple festival in Karnataka; Complaint filed for hurting religious customs

Video Stories