0:00 | 17:02
കലോത്സവവേദിയില്‍ തീവ്രവാദിയുടെ വേഷം മുസ്‌ലിമിന്റേതാകണമെന്നത് ആരുടെ വാശി
സഫ്‌വാന്‍ കാളികാവ്
2023 Jan 05, 05:29 pm
2023 Jan 05, 05:29 pm

തീവ്രവാദിയുടെ വേഷം മുസ്‌ലിമിന്റേതാകണമെന്ന സംഘ്പരിവാര് അജണ്ട നടത്തിയെടുക്കാന് കലോത്സവവേദിയെ ദുരുപയോഗിച്ചവര്ക്കും അതിനു സഹായകമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥര്ക്കുമെതിരെ കര്ശന നടപടിയുണ്ടാകണം. ആര്.എസ്.എസുകാരനായ സതീഷ്ബാബുവിന്റെ മുസ്‌ലിം വിരോധം ചെലവാക്കാന് കേരള കലോത്സവത്തിന്റെ ഉദ്ഘാടന വേദി വിട്ടുകൊടുത്ത സംഘാടകര് നമ്മുടെ ജനാധിപത്യബോധത്തെയാണ് കൊഞ്ഞനം കുത്തിയത്. സി.പി.ഐ.എമ്മിന്റെ എം.എല്.എക്ക് ഈ ദൃശ്യാവിഷ്‌കാരത്തിന്റെ റിഹേഴ്‌സല് കണ്ടിട്ടും അപാകമൊന്നും തോന്നിയില്ലെങ്കില് അത് പരിശേധിക്കണം. എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂര് ഡൂള് ന്യൂസിനോട് സംസാരിക്കുന്നു.

Content Highlights: Video,  Muhammadali Kinalur says  Those who gave away the inauguration of Kalothavam to fuel anti-Muslim sentiments have damaged our sense of democracy

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.