സ്നേഹപൂര്‍വ്വം മജീദിന്റെയും സുഡുമോന്റെയും ഉമ്മ സാവിത്രി ശ്രീധരന്‍
അശ്വിന്‍ രാജ്

“സുഡാനി ഫ്രം നൈജീരിയ” മജീദിന്റെയും സുഡുമോന്റെയും ഉമ്മയായ ജമീല, ചിത്രം കണ്ടിറങ്ങി വരുന്ന ഒരോ ആളുകളുടെയും ഉള്ളിലാണ് സ്ഥാനം പിടിച്ചത്. രണ്ട് തവണ നാടകവേദില്‍ മികച്ച നടിയായിട്ടുള്ള കോഴിക്കോടുകാരി സാവിത്രി ശ്രീധരന്‍ ആണ് ചിത്രത്തിലെ മജീദിന്റെയും സുഡു മോന്റെയും ഉമ്മ ജമീലയെ മനോഹരമാക്കിയത്.

തന്റെ ഭര്‍ത്താവിനെ മനുഷ്യനായി പോലും പരിഗണിക്കാതെ പോകുന്ന മകനെ നോക്കി നിസഹായയായി നില്‍ക്കുന്ന ആദ്യത്തെ ഷോട്ടുമുതല്‍ സാമുവേല്‍ എന്ന സുഡുവെന്ന നൈജീരിയന്‍ പയ്യന്റെ വളര്‍ത്തമ്മയായും വൃദ്ധനും അവശനുമായ പുത്യാപ്ലയുടെ പ്രിയതോഴിയുമായും ബീയുമ്മയുടെ ചങ്ങാതിയായും പൊട്ടിത്തെറിക്കേണ്ടിടത്ത് ക്ഷോഭം പ്രകടിപ്പിക്കുന്ന മലപ്പുറത്തുകാരിയായും ഏറ്റവും സ്വഭാവികമായും സാവിത്രി ശ്രീധരന്‍ ജമീലയെ ഏറ്റെടുത്തു.


ഊറ്റം കൊള്ളാന്‍ കാല്‍പന്തല്ലാതെ സിനിമയുമുണ്ട്; ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ സക്കരിയ സംസാരിക്കുന്നു

മലപ്പുറത്തിന്റെ ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഒരേടാണ് സുഡാനി ഫ്രം നൈജീരിയ, ഇതിന്റെ വക്കില്‍ രക്തം പുരണ്ടിരിക്കുന്നുണ്ട്


ചിത്രം കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തില്‍ ചോദിച്ചത് ഒരു ചോദ്യമായിരുന്നു. എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന്

തന്റെ ആദ്യ സിനിമയെ കുറിച്ചും നാടകാനുഭവങ്ങളെ കുറിച്ചും ജീവിതത്തെകുറിച്ചുമെല്ലാം ഡൂള്‍ ന്യൂസുമായി പങ്ക് വെക്കുകയാണ് ജമീലയെന്ന സാവിത്രി ശ്രീധരന്‍.

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.