ബെയ്ജിങ്: ഹൈസ്പീഡ് ട്രെയിനിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത്. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പ്ലാറ്റ്‌ഫോമില്‍ നിന്നും ഹൈസ്പീഡ് ട്രെയിനിനു മുമ്പിലേക്ക് കുതിച്ചുചാടാന്‍ ശ്രമിക്കുന്ന യുവതിയെ പ്ലാറ്റ്‌ഫോണിലുണ്ടായിരുന്ന യുവാവ് രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
യുവതിക്കു പിന്നാലെ ഓടിയ ഇയാള്‍ യുവതിയുടെ കൈപിടിച്ച് പിറകോട്ട് വലിക്കുകയാണ്. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ തറയില്‍ വീഴുകയും തല താഴെ ഇടിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും യുവാവ് പിടിവിടുന്നില്ല. സെക്കന്റിന്റെ വ്യത്യാസത്തിലാണ് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.
ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിച്ചതിനു പിന്നാലെ മറ്റു രണ്ടുപേര്‍ കൂടി ഇവര്‍ക്കരികിലെത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്നു.
മെയ് 10ന് ഫ്യൂജിയാന്‍ പ്രവിശ്യയിലെ പുടിന്‍ സ്റ്റേഷനിലാണ് സംഭവം നടന്നത്. വീഡിയോ കാണാം