വീഡിയോ ഗെയിം വിദ്യാര്‍ത്ഥികളുടെ പഠന മികവ് വര്‍ധിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2013, 4:24 pm
[]ലണ്ടന്‍: ഇനി കുട്ടികള്‍ ##വീഡിയോഗെയിം കളിക്കുന്നതിന് വഴക്ക് പറയേണ്ട. പുതിയ പഠനങ്ങളാണ് ഗെയിം കുട്ടികളുടെ പഠന മികവ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
വീഡിയോ ഗെയിം കുട്ടികള്‍ക്ക് പഠനത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ലാന്‍സാസ്റ്റര്‍ സര്‍വകലാശാലയിലെ ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റാണ് പഠനം നടത്തിയത്.[]
15 സെക്കണ്ടറി സ്‌കൂളുകളിലെ വ്യദ്യാര്‍ത്ഥികളിലാണ് സംഘം പഠനം നടത്തിയത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ സര്‍വേയില്‍ പങ്കാളികളായി. വീഡിയോ ഗെയിമുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യക്ഷമമായി സഹായിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
കൗമാരക്കാരിലാണ് പഠനം നടത്തിയത്. പഠനത്തില്‍ താത്പര്യം കാണിക്കാത്ത വിദ്യാര്‍ത്ഥികളാണ് സര്‍വേയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും.