വീഡിയോ ഗെയിമുകള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നെന്ന് പഠനം
Big Buy
വീഡിയോ ഗെയിമുകള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2013, 11:49 am

വീഡിയോ  ഗെയിമുകള്‍ മനുഷ്യരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
“യൂണിവേഴ്‌സിറ്റി ഓഫ് അയോവ” നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.[]

വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് മൂലം  ബുദ്ധിവികാസത്തിന് തകരാര്‍ സംഭവിക്കാനിടയാവുമെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടാവുമ്പോഴാണ് രക്ഷിതാക്കളിലും മാനസിക സംഘര്‍ഷങ്ങളും, തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്നും പഠനം തെളിയിക്കുന്നു.
മക്കള്‍ വീഡിയോ ഗെയിമുകള്‍ക്ക് പിറകെ പോകുന്നത് രക്ഷിതാക്കളില്‍ പേടി ഉണ്ടാക്കുന്നു, തങ്ങളുടെ മക്കള്‍ ആളുകളോട് സംസാരിക്കുകയോ, ഇടപടുകയോ ചെയ്യുന്നില്ലെന്നും, അവര്‍ ഒറ്റക്കായി പോവുമോ എന്നും രക്ഷിതാക്കള്‍ ഭയപ്പെടുന്നു.

ശരാശരി 18 മണിക്കുറോളം ഒരാള്‍ ആഴ്ച്ചയില്‍ വീഡിയോ കളിക്കാന്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
വീഡിയോ ഗെയിമുകള്‍ കളിക്കുന്ന സമയത്ത് മറ്റ് കാര്യങ്ങള്‍ പറഞ്ഞാല്‍ അതൊന്നും മക്കളുടെ ചെവിയില്‍ കയറാറില്ലെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ബബിത ശര്‍മ്മ പറഞ്ഞു. ഇത്തരം പരാതികള്‍ ഉന്നയിച്ച് കൊണ്ടും, അതിന് പരിഹാരം നിര്‍ദ്ദേശിക്കണമെന്നും പറഞ്ഞും നിരവധി പേര്‍ തന്റെയടുത്ത് വരാറുണ്ടെന്നും അവര്‍ പറഞ്ഞു.

വീഡിയോ ഗെയിമുകള്‍ക്ക് പിന്നാലെ പോകുന്നത് കൊണ്ട് അടുത്ത തലമുറ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ വന്‍തോതില്‍ കുറവ് വരുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
വീഡിയോ ഗെയിമുകള്‍ മാത്രമല്ല, നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോവും വിധ്വംസന പ്രവര്‍ത്തനങ്ങള്‍ക്ക്  കാരണമാവുന്നുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.