| Wednesday, 6th June 2018, 3:47 pm

എസ്.എഫ്.ഐയുടെ പരിപാടി തീരുമാനിക്കുന്നത് എ.ബി.വി.പിക്കാരല്ല; പരിപാടി തടയാന്‍ വന്നവരെ നേരിട്ട് എസ്.എഫ്.ഐ വനിതാ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കുന്നംകുളം വിവേകാനന്ദ കോളേജില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടി അലങ്കോലമാക്കാന്‍ എ.ബി.വി.പി.യുടെ ശ്രമം. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ക്യാമ്പസില്‍ തൈ നട്ടു പിടിപ്പിക്കുന്ന പരിപാടിയാണ് അലങ്കോലമാക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

എന്നാല്‍ തടയാന്‍ വന്നവരോട് എസ്.എഫ്.ഐയുടെ പരിപാടി തീരുമാനിക്കുന്നത് എ.ബി.വി.പിക്കാരല്ലെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിരിച്ചയക്കുകായിരുന്നു.

“പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങിയ ശേഷമാണ് തൈ നടാന്‍ എത്തിയത്. എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ട. അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാം.” എന്നായിരുന്നു എസ്.എഫ്.ഐ. ഏരിയാ ജോയിന്റ് സെക്രട്ടറി കെ.വി.സരിത തടയാന്‍ വന്നവരോട് പറഞ്ഞത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും പരിപാടി തടയുകയും ചെയ്യുന്ന വീഡിയോ എസ്.എഫ്.ഐ പുറത്ത് വിട്ടിട്ടുണ്ട്. കയ്യേറ്റം ചെയ്യാനും മര്‍ദ്ദിക്കാനും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.


Read Also : പാലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കളിക്കാന്‍ എനിക്ക് സാധിക്കില്ല; സന്നാഹ മത്സരത്തിലെ പിന്മാറ്റത്തെ കുറിച്ച് മെസി


അതേസമയം അനുമതി വാങ്ങിച്ച് പരിപാടി സംഘടിപ്പിച്ചതിനെ തടയാന്‍ വന്നവര്‍ക്കെതിരെ  പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് എസ്.എഫ്.ഐ.

മുന്‍കൂട്ടി കോളേജ് അധികൃതരുടെ അനുമതി വാങ്ങിയിരുന്ന പരിപാടിക്ക് എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് പങ്കെടുത്തതാണ് എ.ബി.വി.പിക്കാരെ ചൊടിപ്പിച്ചതെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. കോളേജിന് പുറത്തുള്ള ആരും കോളേജിലെ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു എ.ബി.വി.പിയുടെ നിലപാട്.

പ്രിന്‍സിപ്പാള്‍ ഇടപെട്ടതോടു കൂടി മരം നാട്ടോളൂ പക്ഷെ പ്രസംഗങ്ങള്‍ പാടില്ല എന്നായി, എന്നാല്‍ പരിപാടിയുമായി മുന്നോട്ടു പോകും എന്ന് എസ്എഫ്.ഐ നേതൃത്വം അറിയിച്ചതോടെ കോളേജില്‍ സംഘര്‍ഷം ആരംഭിച്ചു. ഒടുവില്‍ പ്രിന്‍സിപ്പാളും അധ്യാപകരും ഇടപെട്ടു പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയായിരുന്നു. എ.ബി.വിപി വര്‍ഷങ്ങളായി യൂണിയന്‍ ഭരിക്കുന്ന അപൂര്‍വം കോളേജുകളില്‍ ഒന്നാണ് വിവേകാനന്ദ കോളേജ്.

We use cookies to give you the best possible experience. Learn more