| Wednesday, 6th March 2024, 11:25 am

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെ തോല്‍പ്പിച്ച് വിദര്‍ഭ ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാര്‍ച്ച് രണ്ടിന് തുടങ്ങിയ രഞ്ജി ട്രോഫി രണ്ടാം സെമിഫൈനലില്‍ മധ്യപ്രദേശിനെ 62 റണ്‍സിന് വിദര്‍ഭ തോല്‍പ്പിച്ചു. ആദ്യ ഇന്നിങ്‌സില്‍ 170 റണ്‍സ് നേടിയ വിദര്‍ഭക്കെതിരെ മധ്യപ്രദേശ് 252 റണ്‍സ് നേടി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 402 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ബാറ്റിങ്ങില്‍ 258 റണ്‍സ് മാത്രമാണ് മധ്യപ്രദേശിന് നേടാന്‍ സാധിച്ചത്. ഇതോടെ രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയും വിദര്‍ഭയും ഏറ്റുമുട്ടും.

ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്ക് വേണ്ടി കരുണ്‍ നായരാണ് ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. 105 പന്തില്‍ നിന്നും 63 റണ്‍സാണ് താരം നേടിയത്. എം.പിയുടെ ആവേഷ് ഖാന്റെ നാല് വിക്കറ്റിന്റെ ബലത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭ ചരിഞ്ഞത്. തുടര്‍ ബാറ്റിങ്ങില്‍ ഹിമാന്‍ഷൂ
മാന്ത്രിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലാണ് എം.പി സ്‌കോര്‍ ഉയര്‍ത്തിയത്. 265 പന്തില്‍ നിന്നും ഒരു സിക്‌സറും 12 ബൗണ്ടറിയും അടക്കം 126 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത് യാഷ് റാത്തോഡ് നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ആണ്. 200 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 18 ബൗണ്ടറിയും അടക്കം 141 റണ്‍സ് ആണ് താരം നേടിയത്. താരത്തിന് പുറമേ അക്ഷയ് വാഡ്ക്കര്‍ 77 റണ്‍സും അമന്‍ മുഖാഡെ 59 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി. എം.പിയുടെ അനുഭവ് അഗര്‍വാള്‍ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

തുടര്‍ ബാറ്റിങ്ങില്‍ എം.പിയുടെ യാഷ് ദുബെ ഓപ്പണിങ്ങില്‍ 212 പന്തില്‍ നിന്ന് 94 റണ്‍സ് നേടിയിരുന്നു. താരത്തിന് കൂട്ടുനിന്നു ഹര്‍ഷ് ഗവ്ലി 67 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു എം.പി. വിദര്‍ഭയുടെ ബൗളിങ് നിരയില്‍ യാഷ് താക്കൂര്‍, അക്ഷയ് വഖരെ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദിത്യ സര്‍വ്വാത്തെ, ആദിത്യ താക്കറെ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി വിജയം കണ്ടു.

Content Highlight: Vidarbha beat Madhya Pradesh in Ranji Trophy semifinal

Latest Stories

We use cookies to give you the best possible experience. Learn more