ലാഹോര്‍: സരബ്ജിത് സിങ്ങിനെ ജയിലില്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ പാക്കിസ്ഥാന്‍ പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. സരബ്ജിത്തിനെ മര്‍ദ്ദിച്ച രണ്ടു പാക് തടവുകാര്‍ക്കെതിരെയാണ് പാക് പോലീസ് കേസെടുത്തിയിരിക്കുന്നത്.
അമീര്‍ അഫ്ത്താബ് അലിയാസ് അമീര്‍ തംബ്‌വാല, മുദ്ദസ്സര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.[]
സരബ്ജിത് കിടന്ന ലാഹോറിലെ ലഖ്പത് ജയില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് വീണ്ടും സന്ദര്‍ശിച്ചു. കേസിന്റെ പുരോഗതിക്കും, കൂടുതല്‍ തെളിവുകള്‍ക്കും വേണ്ടിയാണ് ജയില്‍ വീണ്ടും സന്ദര്‍ശിച്ചതെന്ന് സീനിയര്‍ പോലീസ് ഉദ്യഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു.
സരബിജിത് സിങ്ങിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ഉദേശിച്ചിരുന്നെന്ന് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ആവര്‍ത്തിച്ചു.
1990 ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പാകിസ്താന്‍ സരബ്ജിത്തിനെ പിടികൂടി തടവിലിട്ടത്.
പിന്നീട് വധശിക്ഷ വിധിച്ചു. അതിനു ശേഷം വിവിധ ജയിലുകളിലായി 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ച സരബ്ജിത്ത് നല്‍കിയ ദയാഹര്‍ജി പാകിസ്താനിലെ വിവിധ കോടതികളും മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫും തള്ളിയിരുന്നു.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാരാണ് 2008 ല്‍ സരബ് ജിത്തിന്റെ വധശിക്ഷ അനിശ്ചിതമായി നീട്ടിവച്ചത്.