| Thursday, 14th February 2019, 11:11 am

ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വ്വം; ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചത് വ്യക്തമാക്കിയത്. അയാള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

ഷെഫീക്ക് അല്‍ഖാസിമിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഭീഷണി കൊണ്ടാവാം ഇര മൊഴി നല്‍കാത്തതെന്നും നെടുമങ്ങാട് ഡി.വൈ,എസ്.പി ഡി.അശോകന്‍ ഇന്നലെ പറഞ്ഞിരുന്നു.

ALSO READ: നിങ്ങളുടെ മേശപ്പുറത്തുവെച്ച ആ പണം എടുക്കാന്‍ എന്തുകൊണ്ട് ബാങ്കുകളോട് ആവശ്യപ്പെടുന്നില്ല: മോദിയോട് വിജയ് മല്യ

സംഭവത്തില്‍ ഷെഫീഖ് അല്‍ ഖാസിമിയ്‌ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തതോടെ ഖാസിമി ഒളിവിലായിരുന്നു.

പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കീഴടങ്ങണമെന്ന് അഭിഭാഷകന്‍ വഴി പൊലീസ് ഇമാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകല്‍, സംശയിക്കപ്പെടുന്ന ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്.

തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
ഖാസിമിയ്‌ക്കെതിരായ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയശേഷം പള്ളിക്കമ്മിറ്റി അദ്ദേഹത്തെ തോളിക്കോട് ജുമാ മസ്ജിദ് ചീഫ് ഇമാം സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. ഇമാംസ് കൗണ്‍സിലില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more