മുംബൈ: നടന്‍ വിക്കി കൗശലിനും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കിയ പരാതി തള്ളി പൊലീസ്. ജയ് സിംഗ് യാദവ് എന്നയാള്‍ നല്‍കിയ പരാതിയാണ് തെറ്റാണെന്ന് കണ്ടതിനെ തുടര്‍ന്ന് പൊലീസ് തള്ളിയത്.
വിക്കി കൗശല്‍, സാറാ അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമയിലെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇന്‍ഡോര്‍ സ്വദേശിയായ ജയ് സിംഗ് യാദവ് എന്നയാള്‍ പരാതിയുമായി രംഗത്ത് എത്തിയത്.
വിക്കിയും സാറയും ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. തുടര്‍ന്ന് ഈ ബൈക്കിന് തന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചതെന്നും ഇതിന് തന്റെ അനുവാദം വാങ്ങിയില്ലെന്നുമായിരുന്നു ജയ് സിംഗിന്റെ പരാതി.
കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ബൈക്കും നമ്പറും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെത് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ബെക്കിന്റെ നമ്പര്‍ പ്ലേറ്റിലുള്ളത് ഒന്ന് എന്ന അക്കമാണെന്നും പരാതിക്കാരന്‍ അവകാശപ്പെട്ടതുപോലെ നാലല്ലെന്നും പൊലീസ് പറഞ്ഞു.
പരാതി തെറ്റിദ്ധാരണ മുലം ഉണ്ടായതാണ്. നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോള്‍ട്ട് കാരണമാണ് ആശയക്കുഴപ്പമുണ്ടായതെന്നും പൊലീസ് പറഞ്ഞു.
വിക്കി കൗശല്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ നമ്പര്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന് അവകാശപ്പെട്ടതാണെന്നും ബങ്കന്‍ഗാം സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര സോണി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിക്കിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ ജയ്‌സിംഗ് പരാതി നല്‍കുകയും ചെയ്തു.സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വാര്‍ത്തകളും വൈറലായിരുന്നു. വിവാഹത്തിന് ശേഷം വിക്കി അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Vicky Kaushal’s motorcycle number plate controversy end, police say “Nothing illegal”