വിക്കി കൗശല്‍ നായകനായ ഏറ്റവും പുതിയ ചിത്രമാണ് സാം ബഹദൂര്‍. ചിത്രം ആഗോളതലത്തില്‍ ഇതുവരെ നേടിയത് 100 കോടിയിലധികമാണ്.
ഇന്ത്യയിലെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ഇത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ ഒന്നിനായിരുന്നു റിലീസ് ചെയ്തിരുന്നത്.
Sacnik.com ന്റെ പുതിയ കണക്കുകള്‍ പ്രകാരം ചിത്രം റിലീസായി ആദ്യ പതിനേഴ് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് 76 കോടിയാണ് സ്വന്തമാക്കിയത്.
സാം ബഹദൂറിലെ അഭിനയത്തിന് നടന്‍ വിക്കി കൗശല്‍ വലിയ കയ്യടി നേടിയിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിനെ പ്രശംസിച്ചു കൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുന്‍പ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിക്കി കൗശലിന് പുറമെ സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, നീരജ് കബി, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക്, മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവരുമാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
സാം ബഹദൂര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ നൂറ് കോടി ക്ലബില്‍ കയറിയെങ്കിലും ചിത്രം റിലീസായ അതേദിവസം തന്നെയായിരുന്നു രണ്‍ബീര്‍ കപൂര്‍ ചിത്രം റിലീസിനെത്തിയത്.
സന്ദീപ് റെഡ്ഡി വംഗയുടെ അനിമല്‍ ആയിരുന്നു സാം ബഹദൂറിനൊപ്പം റിലീസിനത്തിയ രണ്‍ബീര്‍ ചിത്രം. ആഗോളതലത്തില്‍ 830 കോടിയിലധികമാണ് ഈ ചിത്രം നേടിയത്. വൈകാതെ അനിമല്‍ 1000 കോടിയിലേക്ക് കടക്കുമെന്നാണ് കണക്കുക്കൂട്ടലുകള്‍.
CONTENT HIGHLIGHTS: Vicky Kaushal film reaches 100 crore club; The accompanying animal collection is very much ahead with success