ആദ്യ പോസ്റ്റര്‍ വന്ന സമയം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് വിചിത്രം. പേര് പോലെ തന്നെ വിചിത്രമായ ഒരു കഥയാണ് സിനിമ പറയുന്നത്. തിയേറ്ററിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് അച്ചു വിജയന്‍ സംവിധാനം ചെയ്ത ചിത്രം.
വിചിത്രങ്ങളായ ചില സംഭവ വികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഒരമ്മയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് വിചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് നടി ജോളി ചിറയത്ത് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അമ്മ കഥാപാത്രം ജോളിയുടെ കയ്യില്‍ ഭദ്രവുമായിരുന്നു.
എന്നാല്‍ വിചിത്രത്തിലെ അമ്മ കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയെ ആയിരുന്നെന്നും പിന്നീട് അവരെ സിനിമയില്‍ നിന്നും മാറ്റേണ്ടി വന്നുവെന്നും പറയുകയാണ് അച്ചു വിജയന്‍.
നടിയുടെ നിസ്സഹകരണം സിനിമയെ ബാധിച്ച അവസരത്തിലാണ് മറ്റൊരു നടിയെ അമ്മ കഥാപാത്രത്തിനായി തിരയേണ്ടി വന്നതെന്നും ആ യാത്രയാണ് ജോളി ചിറയത്തില്‍ എത്തിയതെന്നും അച്ചു പറയുന്നു.
ചിത്രത്തിലെ വളരെ ശക്തമായ കഥാപാത്രമാണ് ജോളി ചിറയത്തിന്റേത്. ആ കഥാപാത്രം പാളിയാല്‍ അത് സിനിമയെ മൊത്തത്തില്‍ ബാധിക്കും.
ആദ്യം തീരുമാനിച്ച നടിക്കൊപ്പം ഏഴ് ദിവസം ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ കഥാപാത്രത്തെ വിവരിച്ച് കൊടുക്കുമ്പോള്‍ സഹകരിക്കാന്‍ മനസില്ലാത്ത പോലെയാണ് അവര്‍ പെരുമാറിയത്.
നിങ്ങള്‍ പറയുന്ന പോലെയൊന്നും എനിക്ക് ചെയ്യാനാവില്ലെന്ന് പറഞ്ഞു. അഡ്വാന്‍സ് തുക തിരികെ തരാമെന്നും അഭിനയിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
ആ ഘട്ടത്തിലും കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് അത് മനസിലായില്ല. ഒടുവില്‍ എന്റെ സിനിമയുടെ നന്മയ്ക്ക് വേണ്ടി എന്നാല്‍ നിങ്ങള്‍ പൊയ്‌ക്കൊള്ളൂ ഞാന്‍ വേറെ ആരെയെങ്കിലും നോക്കാം എന്ന് പറഞ്ഞു.
അതിന് ശേഷമാണ് ജോളി ചേച്ചി വരുന്നത്. അവര്‍ ആ കഥാപാത്രത്തെ അതി മനോഹരമാക്കുകയും ചെയ്തു. ചേച്ചിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. നമ്മള്‍ പറയുന്ന രീതിയില്‍ തന്നെ ചേച്ചി ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു. ആ റോള്‍ ചേച്ചി മനോഹരമാക്കി.
ഈ കഥാപാത്രത്തിനായി മലയാള സിനിമയിലെ വേറെയും ചില താരങ്ങളെ സമീപിച്ചിരുന്നെന്നും എന്നാല്‍ പലര്‍ക്കും ചെയ്യാന്‍ താത്പര്യം ഉണ്ടായില്ലെന്നും അച്ചു വിജയന്‍ പറഞ്ഞു.
Content Highlight: Vichithram Director Achu Vijayan about a malayalam actress who rejected the character