| Monday, 24th July 2017, 12:17 pm

'പട്ടാളക്കാരുടെ ത്യാഗം എപ്പോഴും ഓര്‍ക്കാന്‍ ജെ.എന്‍.യുവിനൊരു പട്ടാള ടാങ്ക് വേണം' കേന്ദ്രമന്ത്രിമാരോട് വി.സിയുടെ അപേക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി വൈസ് ചാന്‍സിലര്‍. ക്യാമ്പസില്‍ ടാങ്ക് സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനിന്റെയും വി.കെ സിങ്ങിന്റെയും സഹായം തേടിയിരിക്കുകയാണ് വി.സി.

സൈന്യം നടത്തുന്ന ത്യാഗങ്ങള്‍ എല്ലായ്‌പ്പോഴും വിദ്യാര്‍ഥികളുടെ മനസിലേക്കു കടന്നുവരാന്‍ തക്കവണ്ണം ഒരു പ്രധാനയിടത്ത് പട്ടാള ടാങ്ക് സ്ഥാപിക്കണമെന്നാണ് വി.സിയുടെ ആവശ്യം.

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഓര്‍മ്മകളില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് വിസി എം.ജഗദീഷ് കുമാര്‍ ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചത്.


Must Read: നടന്നത് ക്രൂരമായ കുറ്റകൃത്യം, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്: ദിലീപിനെതിരെ ഹൈക്കോടതി നടത്തിയത് രൂക്ഷപരാമര്‍ശങ്ങള്‍


” ഈ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിന് പ്രതിരോധ സേനയിലെ ആളുകള്‍ നടത്തുന്ന ത്യാഗങ്ങള്‍ ഓര്‍ക്കേണ്ടത് പ്രധാനമാണ്. ജെ.എന്‍.യുവിലെ പ്രധാനയിടത്തു സ്ഥാപിക്കാന്‍ ഒരു പട്ടാള ടാങ്ക് നല്‍കാന്‍ വി.കെ സിങ്ങഇനോടും പ്രധാന്‍ജിയോടും അപേക്ഷിക്കുന്നു. ആര്‍മി ടാങ്കിന്റെ സാന്നിധ്യം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ മനസില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ത്യാഗം ഓര്‍മ്മപ്പെടുത്തും.” അദ്ദേഹം പറയുന്നു.

ക്യാമ്പസിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഭാരത് മാതാ കി ജെ എന്നൊക്കെ ഇവര്‍ പറയുന്നു. വഞ്ചകരുടെ സഹായമില്ലാതെ ഇന്ത്യയെ കീഴടക്കാന്‍ പുറത്തുനിന്നൊരു ശക്തിക്കും കഴിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അഭിപ്രായപ്പെട്ടു.

ചടങ്ങിന്റെ ഭാഗമായി 2,200 അടി ഉയരമുള്ള നീളമുള്ള ത്രിവര്‍ണ പതാകയുമായി തിരംഗ യാത്രയും നടത്തി. ക്രിക്കറ്റ് താരം ഗൗതം ഗംഭീറും വെറ്ററന്‍ ഇന്ത്യ എന്ന വിരമിച്ച സൈനികരുടെ സംഘടനയിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു

We use cookies to give you the best possible experience. Learn more