തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന “അനുയാത്ര” പദ്ധതിയെ പ്രശംസിച്ച് ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്ന “അനുയാത്ര” പദ്ധതിക്ക് ഉദ്ഘാടനം നിര്‍വഹിക്കവേയാണ് ഉപരാഷ്ട്രപതി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഇത്തരം ഒരു അസാധാരണ കാല്‍വയ്പ്പിലൂടെ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പുതിയ മാതൃകയാവുകയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
You must read this ഗോ രക്ഷാ പ്രവര്‍ത്തകര്‍ കന്നുകാലികളുമായെത്തിയ ട്രക്കിന് തീ വച്ചു; മണിക്കൂറോളം ദേശീയ പാതയില്‍ സംഘര്‍ഷാവസ്ഥ
അംഗപരിമിതര്‍ക്കായി മാതൃകാ ശിശു പുന:രധിവാസ കേന്ദ്രങ്ങളും പ്രത്യേക അംഗന്‍വാടികളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗീതവും നൃത്തവും ഇന്ദ്രജാലവും ചേര്‍ന്നുള്ള ഇന്ദ്രജാലദൃശ്യവിരുന്നും അരങ്ങേറി.