കൽപ്പറ്റ: വയനാട്ടിൽ ആശങ്കയുണർത്തി ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും. പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ, നെന്മേനി, എടക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് അസാധാരണ ശബ്ദവും കുലുക്കവും ഉണ്ടായത്.
കൽപ്പറ്റ: വയനാട്ടിൽ ആശങ്കയുണർത്തി ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും. പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ, നെന്മേനി, എടക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് അസാധാരണ ശബ്ദവും കുലുക്കവും ഉണ്ടായത്.
തുടർന്ന് സർക്കാർ മലയോര മേഖലയിൽ ജാഗ്രത നിർദേശം നൽകി. ഭൂമിക്കടിയിൽ പ്രകമ്പനമുണ്ടായെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് അമ്പലവയൽ എടക്കൽ ജെ.എൽ.പി സ്കൂളിന് അവധി നൽകി.
അസാധാരണ ശബ്ദം കേട്ടതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിലാണ്. രാവിലെ പത്ത് അരയോട് കൂടി ശബ്ദം കേൾക്കുകയും കുലുക്കം ഉണ്ടാവുകയും ചെയ്‌തെന്നാണ് നാട്ടുകാർ പറയുന്നത്.
അമ്പുകുത്തിമല സ്ഥിതി ചെയ്യുന്നിടത്ത് ശബ്ദം കേട്ടത് ജനങ്ങളിൽ ആശങ്ക കൂടുതലാക്കി. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമല വലിയൊരു മലമ്പ്രദേശമായതിനാൽ ആശങ്ക കൂടിയിരിക്കുകയാണ്.
അടുത്ത് അപകടം നടന്ന മുണ്ടക്കൈ ചൂരലമല പ്രദേശത്തേക്ക് ഇവിടെ നിന്ന് 25 കിലോമീറ്ററോളം ദൂരമുണ്ട്. റവന്യു ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
സാധാരണ ഭൂചലങ്ങൾ ഉണ്ടാകുമ്പോൾ ശബ്ദങ്ങൾ ഉണ്ടാകില്ലെന്നും എന്നാൽ ശബ്ദങ്ങൾ കേൾക്കുന്നത് സോയിൽ പൈപ്പിങ്ങിന്റെ ഭാഗമായാവാമെന്ന് കേരള സർവകലാശാലയിലെ ജിയോളജി വിഭാഗത്തിലെ ഡോ സജിൻ കുമാർ പറഞ്ഞു.
‘ഭൂമിക്കടിയിലുള്ള സുഷിരങ്ങളിലൂടെ ജലം ഒഴുകുമ്പോൾ വലിയ ശബ്ദങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ഈ പ്രദേശം ഇടിഞ്ഞ പോകാനുള്ള സാധ്യതകൾ ഉണ്ട്. ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് ഭൂചലനം ഉണ്ടാകാൻ സാധ്യത ഇല്ല. നിലവിലെ സാഹചര്യത്തിൽ വലിയ ആശങ്കക്ക് വകയില്ല,’ അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ ഉണ്ടായത് ഭൂകമ്പമല്ലെന്നും ഇത് ഭൂകമ്പ മാപിനിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപോർട്ടുകൾ വന്നിട്ടുണ്ട്.
updating…
Content Highlight: Vibration and rumbling from underground causing concern in Wayanad.