| Tuesday, 4th March 2014, 4:11 pm

ഒരു ആത്മഗതത്തിന്റെ ദാര്‍ശനികപ്രശ്‌നങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലൈംഗികാവയവത്തിന് ആകെയുള്ള പരിമിതമായ വാക്കുകള്‍ തെറികളാവുന്നത് സംസ്‌കാരസമ്പന്നരായ നമുക്ക് അഭിമാനകരമാണോ? ആലോചിക്കുക. മാത്രമല്ല, ടാറ്റാപുരം സുകുമാരന്‍, പമ്മന്‍, ഐയ്യനേത്ത് തുടങ്ങിയ നോവലിസ്റ്റുകള്‍ അവരുടെ നോവലുകളില്‍ ഉപയോഗിക്കുന്ന മലയാളവാക്കുകള്‍ ഉപയോഗിക്കാന്‍ മലയാളികളായ നമുക്ക് സ്വാതന്ത്ര്യമില്ലേ?


[share]

എസ്സേയ്‌സ്‌ / കെ.ഇ.കെ സതീഷ്

വിബ്‌ജ്യോര്‍ എന്ന ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം ഫെസ്റ്റിവലിലും സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയിലും ഇത്തവണ വിഷയം ലിംഗനീതി (Gender Justice) ആയിരുന്നു. അവിടെ നടന്ന ആവിഷ്‌കാരത്തിന്റെ സ്വതന്ത്ര മലയാള രൂപത്തിലുണ്ടായ ചില പദപ്രയോഗങ്ങളെ ചുറ്റിപ്പറ്റി സാംസ്‌കാരികരംഗത്തുണ്ടായ കനത്ത ഞെട്ടലും പ്രതികരണങ്ങളും കേരളത്തില്‍ ഒരുമാതിരിപ്പെട്ട എല്ലാവരും അറിഞ്ഞുകാണും. അറിയാത്തവരുടെ അറിവിലേക്കായി രണ്ടു വാക്ക്.

തൃശൂരില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം ഫെസ്റ്റിവലും സാമൂഹിക-സാംസ്‌കാരിക ഒത്തുചേരലുമാണ് വിബ്‌ജ്യോര്‍ അഥവാ മലയാളത്തില്‍ മഴവില്‍ മേള.

ഇന്ത്യയിലുടനീളമുള്ള അവകാശസമരങ്ങളുടെ പ്രതിനിധികളും അനീതിക്കിരയായവരും ഈ മേളയില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. പുരോഗമനപരമായ രാഷ്ട്രീയവും ബഹുസ്വരതയും സര്‍വ്വോപരി ജനാധിപത്യവും അങ്ങേയറ്റം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള ഒരു മേളയാണിത്.

ഇത്തവണ തുടര്‍ച്ചയായുള്ള ഒമ്പതാം വര്‍ഷമാണ് വിബ്‌ജ്യോര്‍ നടക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററി സിനിമകളും സംവിധായകരും മേളയുടെ എല്ലാ വര്‍ഷത്തെയും അവിഭാജ്യഘടകമാണ്.

ചലച്ചിത്രമേള മാത്രമല്ല, വിവിധ വിഷയങ്ങളിലൂന്നിയുള്ള മിനി കോണ്‍ഫറന്‍സുകള്‍ കൊണ്ടും സമ്പന്നമാണ് ഈ മേള.

വിബ്‌ജ്യോറില്‍ ഇല്ലാത്ത ഒന്ന് പണക്കൊഴുപ്പ് മാത്രമാണ്. അനേകം പരാധീനതകള്‍ നേരിട്ടുകൊണ്ടുതന്നെയാണ് സംഘാടകര്‍ ഓരോ വര്‍ഷവും മേള സംഘടിപ്പിക്കുന്നത്.

ഇത്തവണ കശ്മീരില്‍ നിന്നുള്ള ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലി മേള അടിച്ചു തകര്‍ക്കാന്‍ സംഘപരിവാര്‍ പ്രഭൃതികള്‍ ശ്രമം നടത്തുകയുണ്ടായി. ഇവരുടെ ആരോപണം പാക്കിസ്ഥാന്‍ ചാരസംഘടനയുടെ സിനിമയാണെന്നാണ്.

സത്യത്തില്‍ “ഓഷ്യന്‍ ഓഫ് ടിയേഴ്‌സ്” എന്നു പേരുള്ള ഈ ചിത്രം നിര്‍മ്മിച്ചത് പിഎസ്ബിടി എന്ന ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്‍സിയാണ്.

പിഎസ്ബിടി എന്നാല്‍ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റ്. ഇതിന്റെ നിലവിലുള്ള ചെയര്‍പേഴ്‌സണ്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. അദ്ദേഹം ഒരു ആദരണീയനായ ചലച്ചിത്രപ്രതിഭയാണെന്ന് സംഘപരിവാര്‍ പ്രഭൃതികളുടെ അറിവിലേക്കായി കുറിക്കുന്നു.

ഇത് സംവിധാനം ചെയ്തത് ശ്രീനഗറില്‍ ജനിച്ച് അവിടെ വളര്‍ന്ന് ശ്യാം ബെനഗല്‍, ജബ്ബാര്‍ പട്ടേല്‍ തുടങ്ങി അനേകം ചലച്ചിത്ര പ്രതിഭകളോടൊപ്പം പ്രവര്‍ത്തിച്ച് ഒരു ഡോക്യുമെന്ററി ഇതിനകം സ്വതന്ത്രമായി ചെയ്തു കഴിഞ്ഞ ബിലാല്‍ എ.ജാന്‍ എന്ന ചെറുപ്പക്കാരനാണ്. രണ്ടാമത്തെ ഡോക്യുമെന്ററിയാണ് ഓഷ്യന്‍ ഓഫ് ടിയേഴ്‌സ്.

1991-ല്‍ ഇന്ത്യന്‍ സൈനികോദ്യോഗസ്ഥരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ ഇന്നും തുടരുന്ന വിഹ്വലതകളാണിതിന്റെ പ്രമേയം. ഈ ചിത്രം അവിടെ കാണിക്കുന്നതിനെതിരെയാണ് സംഘപരിവാര്‍ ഭീഷണി മുഴക്കിയത്.

സുരക്ഷാഭീഷണി മൂലം പോലീസ് സംരക്ഷണത്തിന് സംഘാടകര്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് ഈ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് പറഞ്ഞു. ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുള്ള പടമാണെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍ അതിന്റെ കോപ്പി കൊടുക്കണമെന്നായി പോലീസ്.

ചലച്ചിത്രമേളക്ക് ചലച്ചിത്രകാരന്മാര്‍ ചിത്രങ്ങളയച്ചത് മേളയില്‍ പ്രദര്‍ശിപ്പിക്കാനാണെന്നും ചിത്രം പ്രദര്‍ശിപ്പിച്ചു കഴിയുമ്പോള്‍ സംവിധായകന്റെ സമ്മതത്തോടെ കോപ്പി തരാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. ഇതോടെ നിസ്സഹായരായ പോലീസ് മേളക്ക് ഭീഷണിയുണ്ടെന്നും സംഘപരിവാറുകാര്‍ വന്ന് ഇതൊക്കെ അടിച്ചു തകര്‍ക്കട്ടെയെന്ന് പറഞ്ഞ് പോയി. പിന്നീടവര്‍ തിരിച്ചു വന്നു.

ചിത്രം തുടങ്ങി പത്തിരുപത് മിനിറ്റായപ്പോള്‍ ചില അക്രമികള്‍ വന്ന് മുദ്രാവാക്യത്തോടെ അവിടമാകെ അടിച്ചു തകര്‍ത്ത് തിയറ്ററില്‍ കയറി. കാണികള്‍ തടുത്തതു മൂലം മാത്രം അവര്‍ നിസ്സഹായരായി. പോലീസ് അതിലേറെ നിസ്സഹായരായി. അങ്ങനെ പോലീസ് സംഘപരിവാര്‍ അക്രമികളുടെ ചെയ്തികള്‍ക്ക് നിശ്ശബ്ദം കൂട്ടുനില്‍ക്കുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വന്നു.

ഗത്യന്തരമില്ലാതെ അവര്‍ അക്രമികളെ കസ്റ്റഡിയിലെടുത്ത് സുരക്ഷിതമായി പുറത്തെത്തിച്ചു. തുടര്‍ന്ന് കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു. ശാന്തമായ തിയറ്ററില്‍ അപ്പോള്‍ത്തന്നെ പ്രദര്‍ശനം പുനരാരംഭിക്കുകയും ചെയ്തു. ഇതിനു മുമ്പും “അമുദന്‍” എന്ന ഡോക്യുമെന്ററി ചലച്ചിത്രകാരന്റെ ചിത്രം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഇത്തരത്തില്‍ സംസ്‌കാരശൂന്യമായി ഇടപെട്ടിരുന്നു.

ഇപ്പോള്‍ വിബ്‌ജ്യോര്‍ എന്താണെന്ന് അറിവില്ലാത്തവര്‍ക്ക് ഒരു ഏകദേശധാരണ ലഭിച്ചു കഴിഞ്ഞിരിക്കുമെന്ന് കരുതുന്നു.

അടുത്തപേജില്‍ തുടരുന്നു


വജൈന മോണോലോഗിന്റെ സ്വതന്ത്ര മലയാള ആവിഷ്‌കാരത്തില്‍ സംഭവിച്ച ചില പദപ്രയോഗങ്ങളെച്ചൊല്ലി മേളക്കെതിരെ കനത്ത സാംസ്‌കാരിക പ്രതികരണങ്ങളുണ്ടായി. പത്രങ്ങള്‍ നിശിതമായ സ്വരത്തില്‍ പ്രതികരിച്ചു. പോലീസ് കേസെടുക്കുമെന്നും പത്രങ്ങളില്‍ കണ്ടു. പക്ഷേ പരിപാടി നടക്കുമ്പോള്‍ നിറഞ്ഞ റീജണല്‍ തിയറ്ററില്‍ ഒരു തരത്തിലുള്ള പ്രതികൂല പ്രതികരണങ്ങളുമുണ്ടായില്ല. പ്രേക്ഷകര്‍ ക്ഷമയോടെയിരുന്ന് പരിപാടി മുഴുവനും കണ്ടു.


[share]


ഇത്തവണ മറ്റൊരു വിശേഷം കൂടിയുണ്ടായി. വജൈന മോണോലോഗിന്റെ സ്വതന്ത്ര മലയാള ആവിഷ്‌കാരത്തില്‍ സംഭവിച്ച ചില പദപ്രയോഗങ്ങളെച്ചൊല്ലി മേളക്കെതിരെ കനത്ത സാംസ്‌കാരിക പ്രതികരണങ്ങളുണ്ടായി. പത്രങ്ങള്‍ നിശിതമായ സ്വരത്തില്‍ പ്രതികരിച്ചു. പോലീസ് കേസെടുക്കുമെന്നും പത്രങ്ങളില്‍ കണ്ടു. പക്ഷേ പരിപാടി നടക്കുമ്പോള്‍ നിറഞ്ഞ റീജണല്‍ തിയറ്ററില്‍ ഒരു തരത്തിലുള്ള പ്രതികൂല പ്രതികരണങ്ങളുമുണ്ടായില്ല. പ്രേക്ഷകര്‍ ക്ഷമയോടെയിരുന്ന് പരിപാടി മുഴുവനും കണ്ടു.

പക്ഷേ അല്‍പം കഴിഞ്ഞ് പോലീസ് സ്ഥലത്തെത്തി ക്യാമ്പസിനകത്ത് സ്ഥാപിച്ചിരുന്ന മേല്‍പ്പറഞ്ഞ പരിപാടിയുടെ പോസ്റ്റര്‍ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. രാവിലെ പത്രങ്ങളെത്തിയതോടെ സംഗതികള്‍ വ്യക്തമായി. സിറ്റി എഡിഷനില്‍ മാത്രം വാര്‍ത്തയുണ്ട്. പിറ്റേന്ന് പത്രങ്ങള്‍ വാര്‍ത്ത എല്ലാ എഡിഷനുകളിലും ആവര്‍ത്തിച്ച് ആഘോഷിച്ചു. തലേന്ന് ലേറ്റ് എഡിഷനില്‍ മാത്രം പോയ വാര്‍ത്തയാണല്ലോ!

ഇനി വജൈന മോണോലോഗിനെപ്പറ്റി. ഇതിന്റെ കര്‍ത്താവ് ഈവ് എന്‍സ്‌ലെര്‍ എന്ന അമേരിക്കന്‍ വനിതയാണ്. ഇത് 1996ല്‍ എഴുതിയതാണ്. അന്നു മുതല്‍ ഇത് അവതരിപ്പിച്ചു വരുന്നു. ഇതിനകം 140 രാജ്യങ്ങളിലായി നാല്‍പ്പത്തെട്ടു ഭാഷകളില്‍ ഇത് ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് ഇന്ത്യയില്‍ മറാത്തിയിലും മലയാളത്തിലും ഇത് അരങ്ങേറിയിട്ടുണ്ട്. ഈ പ്രാവശ്യം ഇതിന്റെ സംഗ്രഹീത ആവിഷ്‌കാരം മലയാളത്തില്‍ പുനരവതരിപ്പിക്കാന്‍ ഫെമിനിസ്റ്റുകളായ ചിലര്‍ക്ക് ആഗ്രഹമുണ്ടായി. ഇതനുസരിച്ച് വന്‍ ബില്യണ്‍ റൈസിങ് എന്ന സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ മേളയുടെ ഒരാവിഷ്‌കാരം ഇതായിരുന്നു.

ഇത് ഡെലിഗേറ്റുകളുടെയും ക്ഷണിതാക്കളുടെയും മുമ്പിലാണ് അവതരിപ്പിച്ചത്. ചലച്ചിത്രമേളകളില്‍ സാധാരണ അങ്ങനെയാണ്. നാടകമേളകളിലുമതെ. ഇതെല്ലാം കണ്ട് സാംസ്‌കാരികമായി ഉയര്‍ന്ന ഒരു വിതാനത്തില്‍ അപഗ്രഥിക്കാനും അവനവന്റെ കെല്‍പനുസരിച്ച് വിലയിരുത്താനും കഴിയുന്ന ആളുകള്‍ക്കു വേണ്ടിയാണ് ഇത്തരം മേളകള്‍ നടക്കുക. ഇത് പുതുമയൊന്നുമല്ല. ഇന്നേവരെ ഇതൊന്നും കേട്ടിട്ടില്ലാത്തവര്‍ക്ക് ഇതങ്ങനെയായിരിക്കും.

ഈയാവിഷ്‌കാരം നടത്തിയത് ഫെമിനിസ്റ്റുകളായ ആറു വനിതകളാണ്. അവര്‍ സംസ്‌കൃതം പാടേ ഉപേക്ഷിച്ച് പച്ചമലയാളത്തിലാണ് ആവിഷ്‌കാരം നടത്തിയത്. സ്ത്രീകളുടെ ലൈംഗികാവയവത്തിന്റെ മലയാളവാക്ക് തെറിയായി ഇന്നുപയോഗിക്കുന്നു എന്നത് ശരി തന്നെ. പുരുഷലൈംഗികാവയവത്തിനും ഉള്ള മലയാളവാക്ക് നല്ലതായി ചുരുങ്ങിയ പക്ഷം ഇപ്പോഴെങ്കിലും കരുതപ്പെടുന്നില്ല.

ലൈംഗികതയെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിക്കാത്ത, ലൈംഗികാവയവങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ രഹസ്യമായി മാത്രം കൈകാരം ചെയ്യുന്ന, അതിസംസ്‌കാരം കൊണ്ട് അനുഗ്രഹിക്കപ്പെട്ട മലയാളി തറവാടികള്‍ നീണാള്‍ വാഴ്ക.

cunt എന്നു സ്‌പെല്ലിങ്ങുള്ള ഇംഗ്ലീഷ് വാക്കിനെ എന്റെ പരിമിതമായ അറിവില്‍ മലയാളപദം തെറിയായി ഇന്നുപയോഗിക്കുന്ന ഒരു വാക്ക് മാത്രമാണ്. ഇതിനെല്ലാം പകരം സംസാകരസമ്പന്നരായ നാം മലയാളികള്‍ ഇംഗ്ലീഷ് പദം മാത്രം ഉപയോഗിക്കുന്നു. അല്ലെങ്കില്‍ ലിംഗം, യോനി, ഭഗശിശ്‌നിക അല്ലെങ്കില്‍ ഭഗശിശ്‌നം എന്നൊക്കെ വളഞ്ഞു തിരിഞ്ഞ് സംസ്‌കൃതത്തില്‍ മൂക്കു പിടിക്കുന്നു.

ലൈംഗികതയെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിക്കാത്ത, ലൈംഗികാവയവങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ രഹസ്യമായി മാത്രം കൈകാരം ചെയ്യുന്ന, അതിസംസ്‌കാരം കൊണ്ട് അനുഗ്രഹിക്കപ്പെട്ട മലയാളി തറവാടികള്‍ നീണാള്‍ വാഴ്ക.

പക്ഷേ, സഹജീവികളേ, എനിക്ക് ഒരു കാര്യം മാത്രം ഉണര്‍ത്തിക്കാനുണ്ട്. ക്ഷമ എന്ന ഒരു ഗുണം അല്‍പമെങ്കിലും ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ ക്ഷോഭം മാറ്റിവെച്ച് കേള്‍ക്കുക. ടി മലയാള പദപ്രയോഗങ്ങള്‍ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലിയില്‍ കാണാം.

സംസ്‌കാരസമ്പന്നരുടെ അറിവിലേക്കായി ഒരു കാര്യം കൂടി പറഞ്ഞു തരാം. മലയാളഭാഷയുടെ ആധികാരിക നിഘണ്ടുവായി പരിഗണിക്കപ്പെടുന്ന ഒരു ഗ്രന്ഥമാണ് ശബ്ദതാരാവലി. ഇനി വാക്കുകള്‍ കൂടി പറഞ്ഞു തന്നേക്കാം. പൂറ്, കുണ്ണ, കന്ത് എന്നീ വാക്കുകളാണ് ഫെമിനിസ്റ്റുകളായ ആ വനിതകള്‍ ഉപയോഗിച്ചത്. ഇത് എഴുതിയതിന് ഇനി എന്തൊക്കെ പുക്കാറാണാവോ ഉണ്ടാവുക!

മലയാളഭാഷയിലുള്ള വാക്കുകള്‍ തന്നെയാണിവ എന്ന് ശബ്ദതാരാവലി തെളിവു തരുന്ന സ്ഥിതിക്ക് ഭാഷയെപ്പറ്റി അല്‍പം കൂടി പറയാന്‍ എനിക്കനുവാദം തരണമെന്ന് ഞാനപേക്ഷിക്കുന്നു. ഭാഷയെപ്പറ്റി പറയാന്‍ താനാരെടാ എന്നു തിരിച്ചു ചോദിച്ചാല്‍ എനിക്ക് ഒരുത്തരമേയുള്ളൂ. മലയാളഭാഷ ഇന്നേവരെ ഐച്ഛികവിഷയമായി പഠിക്കാത്ത ഒരു ഭാഗ്യവാനാണ് ഞാന്‍. ആകെ സംഭവിച്ചത് ഡിഗ്രി തലം വരെ രണ്ടാം ഭാഷയായി മലയാളം പഠിച്ചു എന്നത് മാത്രമാണ്.

പണ്ഡിതനാണെന്ന് ഒരവകാശവാദവും ഞാനുന്നയിക്കുകയില്ല. അല്‍പജ്ഞാനിയും മണ്ടനുമാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു. പക്ഷേ, ഭൂമി മലയാളത്തില്‍ ജനിച്ച് അര നൂറ്റാണ്ടു ജീവിച്ചു കഴിഞ്ഞ ഒരു മനുഷ്യന്‍ എന്ന നിലക്കുള്ള പരിമിതമായ വായിച്ചറിവ് എനിക്കുണ്ട്.

എന്നു മാത്രമല്ല, പണ്ഡിതരായ പലരുമായും ഭാഷ, സംസ്‌കാരം, സമൂഹം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും എന്റെ ഗുരുക്കന്മാരുമാണ്. ഇവര്‍ പഠിപ്പിച്ചത് മലയാളമല്ലെങ്കിലും തികഞ്ഞ പാണ്ഡിത്യം മലയാളത്തിലുള്ളവരുമാണവര്‍. അവരില്‍ നിന്ന് വീണു കിട്ടിയ ചില പൊട്ടും പൊടിയും അല്‍പം വായിച്ചറിവും അക്ഷരവിദ്യയും മാത്രമാണ് മലയാളത്തില്‍ എന്റെ കൈമുതല്‍.

അടുത്തപേജില്‍ തുടരുന്നു


തന്ത എന്ന വാക്ക് ആദരവോടെ തന്നെയാണ് അച്ഛന്‍ എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കപ്പെട്ടത്. തമിഴില്‍ ഇന്നും അവര്‍ തന്തൈ എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. മലയാളത്തില്‍ ഇന്നത് തെറിവാക്കായി കരുതപ്പെടുന്നു. ഇതേപോലെതന്നെ സംഭവിച്ചതാകാം മേല്‍പ്പറഞ്ഞ വാക്കുകളുടെയും ഗതി.


[share]


മറ്റൊരവകാശവാദം എനിക്കുള്ളത് എന്താണെന്നു വെച്ചാല്‍ മലയാളം എന്റെയും മാതൃഭാഷയാണ് എന്നതാണ്. പെറ്റമ്മ പെറ്റമ്മ തന്നെയാണെന്നതുപോലെ ആ ന്യായത്തിന്മേല്‍ത്തന്നെ മലയാളം എന്റെയും കൂടി മാതൃഭാഷയാണ്. ഈ ഒരവകാശത്തിന്മേല്‍ മാത്രം ഞാന്‍ ചിലതു പറയുകയാണ്.

ഇന്നുള്ള അറിവു വെച്ചു നോക്കുകയാണെങ്കില്‍ മലയാളം ഉരുത്തിരിയുന്നത് ഏകദേശം പന്ത്രണ്ടാം ശതകത്തിലായിരിക്കണം. അതെന്തായാലും ഭാഷ വളര്‍ന്നത് പതിമൂന്ന്, പതിനാല്, പതിനഞ്ച് നൂറ്റാണ്ടുകളിലാണ്.

ചെറുശ്ശേരി നമ്പൂതിരി എഴുതിയ കൃഷ്ണഗാഥയാണ് ഒരു വിധം നാം പ്രയോഗിക്കുന്നതു പോലെയുള്ള മലയാളം ഉപയോഗിച്ചെഴുതിയ ആദ്യഗ്രന്ഥം. തുടര്‍ന്ന്, തുഞ്ചത്തെഴുത്തച്ഛന്‍, മലയാളത്തെ നവീകരിക്കുകയുണ്ടായി. രാമായണവും മഹാഭാരതവും ഭക്തിരസപ്രധാനമായി അദ്ദേഹം മലയാളത്തില്‍ മാറ്റിയെഴുതി. ഇതോടെയാണ് മലയാളഭാഷക്ക് ഒരംഗീകാരം ലഭിക്കുന്നത്.

തുടര്‍ന്ന് കുഞ്ചന്‍ നമ്പ്യാരുടെ കാലഘട്ടത്തോടെ പച്ചമലയാളത്തിന്റെ ഉത്സവമായി. അന്ന് ഇവരുപയോഗിച്ച പല പച്ചമലയാളം വാക്കുകളും ഇന്നു മലയാളത്തില്‍ പ്രയോഗത്തിലില്ല. ഉള്ള ചില വാക്കുകള്‍ വികലമാക്കി സഭ്യേതരവുമാക്കിയിരിക്കുന്നു സംസ്‌കാരസമ്പന്നരായ നാം മലയാളികള്‍!

ഉദാഹരണം തന്ത. തന്ത എന്ന വാക്ക് ആദരവോടെ തന്നെയാണ് അച്ഛന്‍ എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കപ്പെട്ടത്. തമിഴില്‍ ഇന്നും അവര്‍ തന്തൈ എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. മലയാളത്തില്‍ ഇന്നത് തെറിവാക്കായി കരുതപ്പെടുന്നു. ഇതേപോലെതന്നെ സംഭവിച്ചതാകാം മേല്‍പ്പറഞ്ഞ വാക്കുകളുടെയും ഗതി.

എനിക്ക് തെളിവൊന്നും തരാനില്ല. ഉള്ളത് സാഹചര്യത്തെളിവോ ഓര്‍മ്മയും മാത്രം. പഴയ ശബ്ദതാരാവലി എഡിഷനില്‍ ഇത് തെറിവാക്കായി പരാമര്‍ശിച്ചിട്ടില്ല എന്നാണെന്റെ ഓര്‍മ്മ. പുതിയതില്‍ അത് തെറിവാക്കായി ഉപയോഗിക്കുന്നുവെന്ന് തെളിച്ചെഴുതിയിട്ടുണ്ട്. പഴയ ശബ്ദതാരാവലി ഇപ്പോള്‍ എന്റെ കൈയിലില്ല. ഉള്ളത് എന്‍ബിഎസ് പ്രസിദ്ധീകരിച്ച പുതിയ പതിപ്പ്. അതില്‍ ഈ വാക്കുകളുണ്ട്.

മറ്റൊരു വിഷയം കൂടി. (വിഷയവും തെറിയാണല്ലോ ജഗദീശ്വരാ..!) മലയാളത്തില്‍ ബ്രാഹ്മണവല്‍ക്കരണത്തിന്റെ ഫലമായി പല വാക്കുകളും അപ്രത്യക്ഷമാവുകയോ സംസ്‌കൃതവല്‍ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണം കോണി. കോണി എന്നൊരു വാക്ക് മലയാളത്തിലുണ്ട്. ലളിതമായ, സുന്ദരമായ പദം.

പക്ഷേ, ടി ഉപകരണം പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ നാം ഉപയോഗിക്കുന്നത് ഗോവണി എന്ന വാക്കാണ്. ഗോവണി എന്നൊരു വാക്ക് മലയാളഭാഷയിലില്ല മാലോകരേ. കോണിക്ക് സംസ്‌കൃതം പോരാ എന്നു തോന്നിയ ഏതോ ഒരു വിദ്വാന്‍ പറ്റിച്ച പണിയാണിത്.

മറ്റൊരുദാഹരണം പപ്പടം. പപ്പടം എന്ന് നാമിപ്പോള്‍ പറയാറില്ല. എഴുതാറുമില്ല. പകരം പര്‍പ്പടകം, പര്‍പ്പിടകം എന്നൊക്കെയാണ് എഴുത്തും പേശും. മറ്റൊരുദാഹരണം മുങ്ങിക്കപ്പല്‍. കുട്ടികളെ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ പോലും നാം അന്തര്‍വാഹിനി എന്നേ എഴുതൂ. പറയൂ. ഇനിയും വേണോ ഉദാഹരണം? മീന്‍ജനുസ്സിനെയാകെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് നാം മീന്‍പിടുത്തത്തെ മത്സ്യബന്ധനമാക്കി മീനുകളെയും മനുഷ്യരെയും ഒരുപോലെ ചുറ്റിച്ചു.

ശതമാനക്കണക്കില്‍ വ്യത്യാസമുണ്ടാകാമെങ്കിലും ടി സഹധര്‍മ്മിണിമാര്‍ ഉച്ചത്തിലല്ലെങ്കിലും ബഹുമാനപ്പെട്ട ഭര്‍ത്താക്കന്മാരെ ശപിക്കാനും ടി വാക്കുകള്‍ സുലഭമായി ഉപയോഗിച്ചു വരുന്നു.

ഇതുപോലെ സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ സൂചിപ്പിക്കേണ്ടി വരുമ്പോള്‍ നാം മലയാളം മറന്നു പോകുന്നു. മറക്കാതെ സംസ്‌കാരസമ്പന്നരായ നമുക്ക് മറ്റു നിവൃത്തിയില്ല. കാരണം ടി അവയവങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ പരിമിതമായ മലയാളവാക്കുകള്‍ മാത്രമേ ഭാഷയില്‍ നിലവിലുള്ളൂ.

തന്മൂലം, സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാരായ നാം ഒന്നുകില്‍ ഇംഗ്ലീഷിനെ കൂട്ടുപിടിച്ച് പീനസ്, വജൈന എന്നൊക്കെ മാന്യമായി ഉരുണ്ടു കളിക്കുന്നു. അല്ലെങ്കില്‍ ലിംഗം, യോനി, ഭഗശിശ്‌നിക എന്നൊക്കെ സംസ്‌കൃതത്തെ കെട്ടിപ്പിടിച്ച് കെട്ടിമറയുന്നു. ഹാ! സംസ്‌കാരം കൊണ്ടുണ്ടാകാവുന്ന ഓരോരോ സദ്ഫലങ്ങളേ!

ഇത്തരം വാക്കുകള്‍ കണ്ടാലും കേട്ടാലും ഞെട്ടുന്ന, ഈ വിവാദം കണ്ട് പരിഭ്രമിക്കുന്ന വിവരമുള്ള ചില ശുദ്ധാത്മാക്കള്‍ ഭൂമിമലയാളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്കറിയാം. ഇത്തരത്തിലൊരു സംവാദം പോലും അവരെ വേദനിപ്പിക്കും എന്നറിയാനുള്ള പരിമിതമായ വിവരവും വിവേകവും കൈമുതലായിട്ടുള്ളതുകൊണ്ട് അത്തരക്കാരോട് ഞാന്‍ നിര്‍വ്യാജം മാപ്പു ചോദിക്കുന്നു. മറ്റൊന്നിനുമല്ല, ഇത്തരത്തില്‍ അവരെ വേദനിപ്പിക്കേണ്ടി വന്നതില്‍. സഞ്ജയന്‍ പറഞ്ഞതുപോലെ അത്തരക്കാര്‍ക്കു മുന്നില്‍ നിര്‍വ്യാജം വ്യസനിക്കുന്ന പ്രക്രിയ അരമണിക്കൂര്‍ നേരം പ്രകടിപ്പിക്കാനും ഞാനൊരുക്കമാണ്.

അങ്ങനെയല്ലാത്ത സംസ്‌കാരസമ്പന്നരും പണ്ഡിതകേസരികളുമായ മലയാളികളോട് രണ്ടു വാക്കു കൂടി. മാലോകരേ, മലയാളികള്‍ എന്നും സന്ധ്യക്ക് പതിവുള്ള മദ്യസേവ കഴിഞ്ഞ് വീടണയുമ്പോള്‍ അരങ്ങേറുന്ന സുകുമാരകലയാണല്ലോ ഭാര്യമര്‍ദ്ദനം. ആ അവസരങ്ങളില്‍ സംസ്‌കാരസമ്പന്നരായ കാക്കത്തൊള്ളായിരം വരുന്ന തൊണ്ണൂറു ശതമാനം പുരുഷന്മാരും സുലഭമായി എടുത്തുപയോഗിക്കുന്ന ഉപകരണങ്ങളത്രേ മേല്‍പ്പറഞ്ഞ പച്ചമലയാളവാക്കുകള്‍.

ശതമാനക്കണക്കില്‍ വ്യത്യാസമുണ്ടാകാമെങ്കിലും ടി സഹധര്‍മ്മിണിമാര്‍ ഉച്ചത്തിലല്ലെങ്കിലും ബഹുമാനപ്പെട്ട ഭര്‍ത്താക്കന്മാരെ ശപിക്കാനും ടി വാക്കുകള്‍ സുലഭമായി ഉപയോഗിച്ചു വരുന്നു. മാത്രമല്ല, നമ്മുടെ പാവനമായ സംസ്‌കാരം നിതാന്തജാഗ്രതയോടെ കാത്തുപരിപാലിച്ചു പോരുന്ന ബഹുമാനപ്പെട്ട പോലീസ് സേനയിലെ അംഗങ്ങള്‍ ടി വാക്കുകള്‍ ആദരവോടെ അനര്‍ഗ്ഗളം ഉപയോഗിക്കുന്നു.

അടുത്തപേജില്‍ തുടരുന്നു


ഭാഷയിലോ വാക്കിലോ എന്തെങ്കിലും വൈകല്യമോ കുഴപ്പമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഭാഷയുടെയോ വാക്കിന്റെയോ കുഴപ്പമല്ല. ആ ഭാഷയും വാക്കുകളും എടുത്തുപയോഗിക്കുന്ന സമൂഹത്തിന്റെ കുഴപ്പമാണത്. സമൂഹത്തിന്റെ പ്രശ്‌നമാണത്. അതുകൊണ്ടുതന്നെ അത് ഒരു സാമൂഹികപ്രശ്‌നമാണ്.


 [share]


ബഹുമാനപ്പെട്ട പോലീസുകാരുടെ കൈയില്‍ നിന്ന് ഈയുള്ളവന്‍ തന്നെ മേപ്പടി വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന പുരസ്‌കാരം അനേക തവണ ഏറ്റുവാങ്ങിയത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഏതെങ്കിലും അവകാശസമരത്തില്‍ പങ്കെടുത്ത ആര്‍ക്കും നിര്‍ല്ലോഭം ലഭിക്കുന്ന പാരിതോഷികമാണിത്. അതുമല്ല, ബഹുമാനപ്പെട്ട ബഹുജനവും ലേഖകനെ ടി വാക്കുകള്‍ കൊണ്ട് ഒന്നിലേറെ തവണ ആദരിച്ചിട്ടുമുണ്ട്. ഇതില്‍ക്കൂടുതല്‍ നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിന് തെളിവെന്തു വേണം?

ലൈംഗികാവയവത്തിന് ആകെയുള്ള പരിമിതമായ വാക്കുകള്‍ തെറികളാവുന്നത് സംസ്‌കാരസമ്പന്നരായ നമുക്ക് അഭിമാനകരമാണോ? ആലോചിക്കുക. മാത്രമല്ല, ടാറ്റാപുരം സുകുമാരന്‍, പമ്മന്‍, ഐയ്യനേത്ത് തുടങ്ങിയ നോവലിസ്റ്റുകള്‍ അവരുടെ നോവലുകളില്‍ ഉപയോഗിക്കുന്ന മലയാളവാക്കുകള്‍ ഉപയോഗിക്കാന്‍ മലയാളികളായ നമുക്ക് സ്വാതന്ത്ര്യമില്ലേ? ഇവര്‍ മാത്രമല്ല, എനിക്ക് പേരറിയാത്ത കാക്കത്തൊള്ളായിരം നോവലിസ്റ്റുകളും കഥാകൃത്തുക്കളും ഇത്തരത്തില്‍ പെട്ടവരായിട്ടുണ്ട്.

അതുപോട്ടെ എന്നു വെക്കാം. കാക്കനാടന്‍, ഒ.വി.വിജയന്‍, വി.കെ.എന്‍ തുടങ്ങിയവരെപ്പറ്റി സംസ്‌കാരസമ്പന്നര്‍ കേട്ടിരിക്കുമെന്ന് കരുതുന്നു. ഇവരുടെ ഉഷ്ണമേഖല, വസൂരി, ധര്‍മ്മപുരാണം തുടങ്ങി എണ്ണമറ്റ കൃതികള്‍ മലയാളത്തിലുണ്ട്. ഇത് അനേക ഇന്ത്യന്‍/വിദേശഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട പ്രഖ്യാതഗ്രന്ഥങ്ങളുമാണ്.

കാമശാസ്ത്രം നിങ്ങളുടെ കാഴ്ചപ്പാടില്‍ തെറിപ്പുസ്തകമാണോ? ഖജുരാഹോവിലെയും സൂര്യക്ഷേത്രത്തിലെയും ശില്‍പങ്ങള്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ എന്താണ്? നിങ്ങളുദ്ദേശിക്കുന്ന സദാചാരം കര്‍ശനമായി കാത്തുസൂക്ഷിച്ച കൃതിയാണോ ഇതിഹാസകൃതിയായ മഹാഭാരതം?

ബഹുമാനപ്പെട്ട സര്‍ക്കാര്‍ തന്നെ ഇവരെ അനേക തവണ ആദരിച്ചിട്ടും പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. എന്നിട്ടും അവരെഴുതുന്നത് മുഴുവന്‍ തെറിയാണെന്നാണോ നിങ്ങളുടെ വാദം? മാര്‍ക്വെസിന്റെയും യോസയുടെയും കൃതികള്‍ സംസ്‌കാരസമ്പന്നരായ നിങ്ങള്‍ തെറിയായാണോ പരിഗണിക്കുന്നത്? ദയവായി പറഞ്ഞു തരിക.

[]കാമശാസ്ത്രം നിങ്ങളുടെ കാഴ്ചപ്പാടില്‍ തെറിപ്പുസ്തകമാണോ? ഖജുരാഹോവിലെയും സൂര്യക്ഷേത്രത്തിലെയും ശില്‍പങ്ങള്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ എന്താണ്? നിങ്ങളുദ്ദേശിക്കുന്ന സദാചാരം കര്‍ശനമായി കാത്തുസൂക്ഷിച്ച കൃതിയാണോ ഇതിഹാസകൃതിയായ മഹാഭാരതം? ദയവായി അജ്ഞനായ ഈയുള്ളവന്റെ സംശയം തീര്‍ത്തു തരിക.

ഒരു കാര്യം കൂടി പറഞ്ഞു തല്‍ക്കാലം ഞാന്‍ അവസാനിപ്പിക്കാം. മൗലികവാദം മതത്തില്‍ മാത്രമല്ല നിലവിലുള്ളത്. ഭാഷയിലും സംസ്‌കാരത്തിലും അത് പ്രത്യക്ഷപ്പെടുന്ന രൂപം കാണണമെങ്കില്‍ സംസ്‌കാരസമ്പന്നരായ നിങ്ങള്‍ക്ക് ഞാനൊരു വഴി പറഞ്ഞുതരാം.

ദയവായി കണ്ണാടി നോക്കുക. ഇത്തരത്തിലുള്ള വിവിധ വിഷയങ്ങളിലുള്ള (ദൈവമേ, പിന്നെയും തെറി) മൗലികവാദങ്ങള്‍ നമ്മുടെ ഭാഷയേയും സംസ്‌കാരത്തെയും സമൂഹത്തെയുമാണ് നശിപ്പിക്കുക എന്ന മുന്നറിയിപ്പ് ഔദാര്യപൂര്‍വം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ബുദ്ധിയുടെയും വിവേകത്തിന്റെയും തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍, ചിന്താശേഷി അവശേഷിക്കുന്നുണ്ടെങ്കില്‍ ദയവായി ചിന്തിക്കുക. നിങ്ങള്‍ക്ക് സര്‍വ്വമംഗളങ്ങളും നേരുന്നു.

അതുകൊണ്ട് പാവം വാക്കുകളെയും ഭാഷയെയും വെറുതെ വിടുക. ഭാഷയും വാക്കുകളുമെല്ലാം എന്നും നിങ്ങളെ സഹായിച്ചിട്ടേയുള്ളൂ.

ഭാഷയിലോ വാക്കിലോ എന്തെങ്കിലും വൈകല്യമോ കുഴപ്പമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഭാഷയുടെയോ വാക്കിന്റെയോ കുഴപ്പമല്ല. ആ ഭാഷയും വാക്കുകളും എടുത്തുപയോഗിക്കുന്ന സമൂഹത്തിന്റെ കുഴപ്പമാണത്. സമൂഹത്തിന്റെ പ്രശ്‌നമാണത്. അതുകൊണ്ടുതന്നെ അത് ഒരു സാമൂഹികപ്രശ്‌നമാണ്.

സാമൂഹികപ്രശ്‌നം ഭാഷയോ വാക്കുകളോ ഉണ്ടാക്കുന്നതല്ല. ഉണ്ടാക്കാന്‍ കഴിയുകയുമില്ല. ഇതിനൊക്കെ കാരണം, സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ്. അവരാണ് കുഴപ്പമുണ്ടാക്കുന്നത്. അതുകൊണ്ട് ചികിത്സ വേണ്ടത് അവിടെയാണ്.

ഭാഷയുടെ നിലവാരത്തകര്‍ച്ച സംസ്‌കാരത്തില്‍ സംഭവിക്കുന്ന ജീര്‍ണതയുടെ ഒരു പ്രതിഫലനം മാത്രമാണ്. അത് സമൂഹം ജീര്‍ണിക്കുന്നതിന്റെ ലക്ഷണവുമാണ്. ദയവായി മനസ്സിലാക്കുക. മനസ്സിലാക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more