| Monday, 22nd January 2024, 3:27 pm

ഇതിലും വലിയ തിരിച്ചടിയില്ല; ഇന്ത്യയുടെ നെടുംതൂണ്‍ പുറത്ത്, പകരമാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിലെ ആദ്യ മത്സരങ്ങളില്‍ വിരാട് കോഹ്‌ലി കളിക്കില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കളിക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപെക്‌സ് ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാത്തത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിരാടിന്റെ പകരക്കാരനെ ബി.സി.സി.ഐ ഉടന്‍ പ്രഖ്യാപിക്കും.

നേരത്തെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്കും പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ബ്രൂക്കും ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പരമ്പര പൂര്‍ണമായും താരത്തിന് നഷ്ടമാകും.

ജനുവരി 25നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ ഷെഡ്യൂള്‍

ആദ്യ ടെസ്റ്റ് -ജനുവരി 25-29 – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ഹൈദരാബാദ്

രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 2-6 – എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.

മൂന്നാം ടെസ്റ്റ് – ഫെബ്രുവരി 15-19 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം ടെസ്റ്റ് – ഫെബ്രുവരി 23-27 – ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്‌സ്, റാഞ്ചി

അഞ്ചാം ടെസ്റ്റ് – മാര്‍ച്ച് 7-11 – ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ധര്‍മശാല

ഇതിന് മുമ്പ് ഇന്ത്യയും ഇംഗ്ലണ്ടും ടെസ്റ്റില്‍ ഏറ്റമുട്ടിയപ്പോള്‍ പരമ്പര 2-2ന് സമനിലയിലായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ സമനില പാലിച്ചാല്‍ പോലും ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കുമെന്നിരിക്കെ ഇന്ത്യ മത്സരം അടിയറ വെക്കുകയായിരുന്നു. സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ രക്ഷകനായത്.

ഇതിന് ശേഷമുള്ള പരമ്പരയെന്നതിനാല്‍ ഇരുവരും വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.

ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ടീം ഇതിനോടകം ഹൈദരാബാദിലെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ട് സ്‌ക്വാഡ്:

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

Content Highlight: Viart Kohli withdraws from first 2 test against England

We use cookies to give you the best possible experience. Learn more