ഭോപ്പാല്‍: ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്.
മധ്യപ്രദേശ്-ഗുജറാത്ത് അതിര്‍ത്തിയിലെ ബറോഡയോട് അതിര്‍ത്തി പങ്കിടുന്ന ജാബുവയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്നണ് സംഘടനയുടെ ഭീഷണി.
വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിക്ക് പിന്നാലെ ബിഷപ്പ് പോള്‍ മുനിയയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കളക്ടറെ സമീപിച്ചിട്ടുണ്ട്.
ക്രൈസ്തവര്‍ക്കെതിരേ നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സംഘം നിവേദനമയച്ചിട്ടുണ്ട്.
ഇതിന് മുന്‍പും മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആക്രമണം നടത്തിയിട്ടുണ്ട്.
എല്ലാ ചര്‍ച്ചുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി നേതാവ് ആസാദ് പ്രേംസിങ് രംഗത്തുവന്നിരുന്നു. പരാതി നല്‍കിയിരുന്നെങ്കിലും എന്നാല്‍ ഇയാല്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: VHP threatens Church