| Wednesday, 27th October 2021, 10:43 am

ക്രിസ്ത്യന്‍ മാനേജ്‌മെന്റിലെ സ്‌കൂളില്‍ സരസ്വതി വിഗ്രഹം സ്ഥാപിക്കണം; കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. മധ്യപ്രദേശിലെ സത്നയില്‍ സിറോ മലബാര്‍ രൂപതയുടെ സ്‌കൂളില്‍ സരസ്വതീ വിഗ്രഹം സ്ഥാപിക്കണമെന്ന് വി.എച്ച്.പിയും ബജ്‌റഗ് ദളും ആവശ്യപ്പെട്ടു.

ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15 ദിവസത്തിനകം വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് ഭീഷണി.

വി.എച്ച്.പിയുടേയും ബജ്‌റംഗ് ദളിന്റേയും 30 ഓളം വരുന്ന പ്രവര്‍ത്തകര്‍ സ്‌കൂള്‍ മാനേജരും രൂപതയുടെ വികാരി ജനറലുമായ ഫാ. അഗസ്റ്റിന്‍ ചിറ്റുപറമ്പിലിനെ നേരിട്ട് കണ്ടാണ് ഇക്കാര്യമാവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍ നിര്‍മിച്ചത് സരസ്വതി വിഗ്രഹമുണ്ടായിരുന്നിടത്താണെന്നാണ് ഹിന്ദുത്വസംഘടനകളുടെ വാദം.

എന്നാല്‍, താന്‍ 20 വര്‍ഷമായി സ്‌കൂളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണെന്നും വി.എച്ച്.പിക്കാരുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഫാ. അഗസ്റ്റിന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VHP and Bajrang dal demands installation of Hindu idol in Christian school

We use cookies to give you the best possible experience. Learn more