| Sunday, 10th February 2019, 8:50 am

ഗുജറാത്തില്‍ ഓഫീസ് ഉടമസ്ഥതയെച്ചൊല്ലി വി.എച്ച്.പി-എ.എച്ച്.പി സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഓഫീസ് ഉടമസ്ഥതയെച്ചൊല്ലി ഗുജറാത്തില്‍ വി.എച്ച്.പി-എ.എച്ച്.പി സംഘര്‍ഷം. ഗുജറാത്തിലെ പല്‍ഡിയില്‍ എ.എച്ച്.പി ഉപയോഗിക്കുന്ന ഡോ. വണികര്‍ സ്മാരക ഭവന്‍ ഓഫീസ് കെട്ടിടത്തിന്റെ പേരിലാണ് തര്‍ക്കം.

സംഘര്‍ഷം നടന്ന സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഓഫീസിന്റെ നിയന്ത്രണം ഉടമസ്ഥരില്‍ നിന്ന് അനുമതിയില്ലാതെ എ.എച്ച്.പി ഏറ്റെടുക്കുകയായിരുന്നുവെന്ന് വി.എച്ച്.പി ആരോപിച്ചു.

ALSO READ: ബി.ജെ.പി രാജ്യത്തിന്റെ പൊതുശത്രു; മോദിസര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന് മാര്‍ക്കണ്ഡേയ കട്ജു

അതേസമയം കോടതിയുടെ അനുമതിയോടെ ഉപയോഗിക്കുന്ന കെട്ടിടത്തില്‍നിന്ന് തങ്ങളെ തല്ലി പുറത്താക്കാന്‍ വി.എച്ച്.പി ശ്രമിക്കുകയാണെന്ന് എ.എച്ച്.പി പറഞ്ഞു.




വി.എച്ച്.പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ പുതിയ രാഷ്ട്രീയ പാര്‍ടി ഹിന്ദുസ്ഥാന്‍ നിര്‍മല്‍ ദള്‍ ദല്‍ഹിയില്‍ പ്രഖ്യാപിച്ച ശേഷമാണ് സംഘര്‍ഷം അരങ്ങേറിയത്. പുതിയ പാര്‍ടി ഉണ്ടാക്കിയ തന്നെ ഭരണകക്ഷി വേട്ടയാടുകയാണെന്നും എ.എച്ച്.പി ഓഫീസായ വണികര്‍ ഭവന്‍ പൊലീസ് ആക്രമിക്കുകയാണെന്നും തൊഗാഡിയ ആരോപിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more