| Friday, 25th February 2022, 2:55 pm

ഭയങ്കര നാച്ചുറലാണ് ഷെയിന്‍, അവനില്‍ നിന്നും പഠിക്കാന്‍ ഏറെയുണ്ട്; വെയില്‍ നായിക സോന പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന വെയില്‍ ഇന്ന് തിയേറ്ററിലെത്തിയിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം ശേഷമാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

അമ്മയും അവരുടെ രണ്ട് ആണ്‍മക്കളുമാണ് വെയിലിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍. ഈ രണ്ടു കൂടപ്പിറപ്പുകള്‍ തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ കഥാതന്തു.

സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ശ്രുതിയെ പുതുമുഖ താരം സോന ഒലിക്കലാണ് അവതരിപ്പിക്കുന്നത്. ഷെയ്ന്‍ നിഗത്തെ കുറിച്ചും ഷൂട്ടിങ് സമയത്തെ വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സോന. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് മനസുതുറക്കുന്നത്.

വലിയൊരു കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസായതെന്നും ഭയങ്കര എക്‌സൈറ്റഡാണ് താനെന്നും സോന പറയുന്നു. വെയില്‍ തിയേറ്ററില്‍ കാണാന്‍ വേണ്ടിയാണ് കാത്തിരുന്നത്. ഷെയ്‌നിന്റെ ലൈഫിനെ വലിയ രീതിയില്‍ ഇംപാക്ട് ചെയ്യുന്ന ഒരു കഥാപാത്രമാണ് ശ്രുതി. ഇതുവരെ ഞാന്‍ സിനിമ കണ്ടിട്ടില്ല. തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു.

ചിത്രത്തില്‍ സ്‌കൂള്‍ കാലഘട്ടത്തിലെ കഥാപാത്രമായാണ് ഞാന്‍ എത്തുന്നത്. വളരെ ബോള്‍ഡായിട്ടുള്ള, ബബ്ലിയായിട്ടുള്ള കഥാപാത്രമാണ്. ഞാനുമായി കഥാപാത്രത്തെ റിലേറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്, സോന പറയുന്നു.

ഷെയ്‌നുമൊത്തുള്ള ഷൂട്ടിങ്ങെല്ലാം രസകരമായിരുന്നെന്നും സെറ്റില്‍ എല്ലായ്‌പ്പോഴും കഥാപാത്രമായി തന്നെയാണ് ഷെയ്ന്‍ പെരുമാറാറുള്ളതെന്നും സോന പറയുന്നു.

ഇത്തിരി ഇമോഷണല്‍ സീന്‍ ആണെങ്കില്‍ പുള്ളി ക്വയറ്റായി മാറിയിരിക്കും. പൂജയ്ക്ക് ശേഷമുള്ള ഉത്സവ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ഭയങ്കര ഹാപ്പി മൂഡിലായിരുന്നു ഷെയ്ന്‍. നന്നായി ഇന്‍സ്‌പെയര്‍ ചെയ്യുന്ന ആളാണ്. ഭയങ്കര നാച്ചുറലാണ്. അദ്ദേഹത്തെ ഒബ്‌സേര്‍വ് ചെയ്താല്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും, സോന പറയുന്നു.

വെയിലേക്ക് അവസരം വന്നപ്പോള്‍ തന്നെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നെന്നും കഥാപാത്രത്തെ ഭയങ്കരമായി ഇഷ്ടപ്പെട്ടെന്നും സോന പറയുന്നു. തന്റെ ചില ടിക് ടോക് വീഡിയോകള്‍ കണ്ടാണ് സംവിധായകന്‍ ശരത് വിളിച്ചതെന്നും ടിക് ടോക് ചെയ്ത കുറേപ്പേര്‍ ഈ സിനിമയിലുണ്ടെന്നും സോന പറയുന്നു.

Content Highlight: Veyil Movie Actress Sona About Shane Nigam

We use cookies to give you the best possible experience. Learn more