ഷെയ്ന്‍ നിഗത്തെ തന്റെ അനിയനെപ്പോലെ കണ്ടുവെന്നും എന്നാല്‍ അവന്‍ തന്റെ മാനസിക നില തകര്‍ത്തുവെന്നും വെയില്‍ സിനിമയുടെ ഛായാഗ്രാഹകന്‍ ഷാസ് മുഹമ്മദ്. മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് ഷാസ് മുഹമ്മദ് പ്രതികരിച്ചത്.
ഷെയ്ന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെറ്റാണെന്നും ഛായാഗ്രാഹകന്‍ പറഞ്ഞു. ‘ലോക സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഷാസ് മുഹമ്മദ് എന്നാണ് നേരത്തേ ഒരു അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞത്. എന്നാല്‍ ഇന്നലെ ഷെയ്ന്‍ പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്’.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
12 മുതല്‍ 14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നുവെന്നാണ് ഷെയ്ന്‍ പറഞ്ഞത്.
എന്നാല്‍ ഛായാഗ്രാഹകനായ താനും 16 മുതല്‍ 17 മണിക്കൂര്‍ വരെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണ്ടേയെന്നും അപ്പോള്‍ താന്‍ മനപ്പൂര്‍വ്വം അങ്ങനെ ചെയ്യുമോയെന്നും ഷാസ് മുഹമ്മദ് പറയുന്നു.
പരസ്യ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ കുറച്ചുകൂടി മയപ്പെടണമെന്നാണ് ഷെയ്‌നിനോട് പറയാനുള്ളതെന്നും ഛായാഗ്രാഹകന്‍ മനോരമയോട് പറഞ്ഞു.
അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിവാദങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഷെയ്ന്‍ നിഗം വിവാദത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രജ്ഞിത് പറഞ്ഞിരുന്നു. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചയാളുമായി ചര്‍ച്ച നടത്താനാവില്ല. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണെന്നും രഞ്ജിത് പറഞ്ഞു.