നല്ല ഭക്ഷണ ശീലത്തിലൂടെ തന്റെ ആരോഗ്യം സൂക്ഷിക്കുന്ന വ്യക്തിയാണ് സംവിധായകന്‍ വെട്രിമാരന്‍. എന്നാല്‍ തന്റെ പഴയകാലത്ത് ഇങ്ങനെയായിരുന്നില്ലെന്നും ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലത്തിലൂടെയും പുകവലിയിലൂടെയും തന്റെ ശരീരം അപകടകരമായ അവസ്ഥയിലെത്തിച്ചേര്‍ന്നിരുന്നെന്നും പറയുകയാണ് വെട്രിമാരന്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പുകവലിയും ഭക്ഷണശീലങ്ങളും മാറ്റിയതെങ്ങനെയെന്ന് വെട്രിമാരന്‍ പറഞ്ഞത്.
‘രാത്രി സിനിമ കാണുമ്പോള്‍ മധുരം കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു പാട് മധുരം കഴിക്കുന്നത് കൊണ്ട് എന്റെ വീട്ടിലുള്ളവര്‍ ഞാന്‍ കാണാതെ മധുരപലഹാരങ്ങള്‍ ഒളിച്ചുവെക്കുമായിരുന്നു. ഇതിനു പുറമേ ഞാനൊരു ചെയ്ന്‍ സ്‌മോക്കറായിരുന്നു. 13 വയസു മുതല്‍ പുക വലിക്കുമായിരുന്നു,’ വെട്രിമാരന്‍ പറഞ്ഞു.
‘അസാധാരണമായ ഭക്ഷണശീലം കൊണ്ടും അമിതമായ പുകവലി കൊണ്ടും എന്റെ ആരോഗ്യത്തിനെന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് തന്നെ മനസിലായിയി.
2008 ല്‍ ആശുപത്രിയില്‍ പോയി കുറച്ച് ടെസ്റ്റുകള്‍ക്ക് ശേഷം ഹൃദയസംബന്ധമായ അസുഖത്തിന്റെ ആരംഭമാണ് എന്റെ ശരീരത്തിലെന്ന് തെളിഞ്ഞു. ആ നിമിഷം എന്റെ ജീവിതത്തില്‍ ആരോഗ്യകരമായ തീരുമാനങ്ങളെടുക്കുമെന്ന് നിശ്ചയിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘2008 ലെ ഒരു രാത്രിയില്‍ ഞാന്‍ വാരണം ആയിരം നൈറ്റ് ഷോ കാണാന്‍ പോയി. തിയേറ്ററിന് പുറത്ത് വന്നിട്ട് ഞാനൊരു സിഗരറ്റ് വലിച്ചു. അതിനു ശേഷം ഞാന്‍ സിഗരറ്റ് വലിച്ചിട്ടേയില്ല,’ വെട്രിമാരന്‍ പറഞ്ഞു.
തന്റെ ഭക്ഷണക്രമവും കീറ്റോ ഡയറ്റിലൂടെയുള്ള യാത്രയും ജൈവകൃഷിയും എത്രത്തോളം തന്നെ മാറ്റിമറിച്ചുവെന്നും വെട്രിമാരന്‍ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നിരുന്നാലും, പ്രൊഫഷണലുകളുടെ മാര്‍ഗനിര്‍ദേശമില്ലാതെ ആരും ഇത് പരിശീലിക്കാന്‍ പാടില്ലെന്നും വെട്രിമാരന്‍ പറഞ്ഞു.
സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന വാടി വസല്‍ എന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കിലാണ് ഇപ്പോള്‍ വെട്രിമാരന്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: vetrimaran saysa he stop smocking after watching varanam aayiram